ബോബി ചെമ്മണ്ണൂരിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ കഴിയാത്ത വിഷമത്തില്‍ കരിയാത്തുംപാറയില്‍ യുവതി പുഴയില്‍ ചാടി: പിന്നീട് സംഭവിച്ചത്


പേരാമ്പ്ര: ബോബി ചെമ്മണ്ണൂരിന് നേരിട്ട് കണ്ട് സംസാരിക്കാന്‍ കഴിയാത്ത വിഷമത്തില്‍ കക്കയം കരിയാത്തുംപാറയില്‍ യുവതി പുഴയില്‍ ചാടി.

കക്കയത്ത് റസ്‌ക്യൂ ടീമിന്റെ ബോട്ട് സമര്‍പ്പണത്തിനെത്തിയതായിരുന്നു ബോബി ചെമ്മണ്ണൂര്‍. ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ യുവതി അദ്ദേഹത്തെ കാണാന്‍ എറണാകുളത്തുനിന്നും രാവിലെ തന്നെ എത്തിയിരുന്നു. പരിപാടി തുടങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ബോബി ചെമ്മണ്ണൂരിനോട് സംസാരിക്കാന്‍ കഴിയാതായതോടെ യുവതി പുഴയില്‍ ചാടുകയായിരുന്നു.

റസ്‌ക്യൂ ടീം രക്ഷപ്പെടുത്തി കൊണ്ടുവരുമ്പോഴും ബോബി ചെമ്മണ്ണൂരിനോട് സംസാരിക്കണമെന്നാണ് യുവതി പറഞ്ഞത്. സ്വന്തമായി തുടങ്ങിയ ബിസിനസ് തകര്‍ന്നെന്നും കുടുംബം കടക്കെണിയിലാണെന്നും എന്തെങ്കിലും തരത്തില്‍ സഹായിക്കണമെന്നും യുവതി ബോബി ചെമ്മണ്ണൂരിനോട് അഭ്യര്‍ത്ഥിച്ചു.