ഐ.എന്‍.എല്‍ കേരള സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് അഡ്വ ഹോക്ക് കമ്മിറ്റി രൂപീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് വിമന്‍സ് ലീഗ്


കോഴിക്കോട്: ഐ.എന്‍.എല്‍ കേരള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട് അഡ്വ ഹോക്ക് കമ്മറ്റി രൂപീകരിച്ച ദേശീയ കമ്മിറ്റി തീരുമാനത്തെ നാഷണല്‍ വിമന്‍സ് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു. ദേശീയ കമ്മിറ്റിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

മെമ്പര്‍ഷിപ്പ് ക്യാമ്പെയ്ന്‍ കാര്യക്ഷമമാക്കാന്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ തീരുമാനിച്ചു. പ്രസിഡണ്ട് മറിയം ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഖദീജ ടീച്ചര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷന്‍ ഒ.ടി അസ്മ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വക്കറ്റ് റൈഹാനത്ത് മുഖ്യപ്രഭാഷണം നടത്തി.

ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എച്ച്.ഹമീദ് മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് പി.എ.കെ.അബ്ദുള്ള, അഡ്വക്കേറ്റ് മുബീന, റജുല നാസര്‍, ഷാഹിദ് വടകര, സാലിഹ് തിക്കോടി, ഹുസൈന്‍ കോയ തങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ട്രഷറര്‍ സജില അഷ്‌റഫ് നന്ദി പറഞ്ഞു.