സില്‍ക്ക് ബസാര്‍ സ്വദേശിനിയുടെ വിലയേറിയ രേഖകളും പണവുമടങ്ങിയ പേഴ്‌സ് കൊല്ലത്ത് നിന്ന് നഷ്ടപ്പെട്ടു


കൊയിലാണ്ടി: സില്‍ക്ക് ബസാര്‍ സ്വദേശിനിയുടെ പേഴ്‌സ് കൊല്ലത്ത് വച്ച് നഷ്ടപ്പെട്ടു. സില്‍ക്ക് ബസാര്‍ സൗപര്‍ണ്ണികയില്‍ സംഗീതയുടെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ വിലയേറിയ രേഖകളും പണവും ഉണ്ട്.

കൊല്ലം ടൗണില്‍ വടകര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ നിന്ന് പണം പിന്‍വലിച്ച് മടങ്ങവെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ മൂന്ന് എ.ടി.എം കാര്‍ഡുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഉണ്ട്.

പേഴ്‌സ് കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്ത നമ്പറുകളിലൊന്നില്‍ വിളിച്ച് അറിയിക്കണമെന്ന് ഉടമ അഭ്യര്‍ത്ഥിച്ചു. നമ്പറുകള്‍: 8610166657