പയ്യോളി ദേശീയപാത വഴി വാഹനങ്ങള്‍ ‘തുഴഞ്ഞ്’ പോകേണ്ട സ്ഥിതി; കനത്തില്‍ മഴയൊന്ന് പെയ്താല്‍ റോഡ് പിന്നെ ചെളിക്കുളമാണ്
പയ്യോളി: ശക്തമായ ഒരു മഴ പെയ്യുമ്പോഴേക്കും പയ്യോളി മേഖലയില്‍ ദേശീയപാതയില്‍ പലയിടത്തും വെള്ളം കെട്ടിനില്‍ക്കുന്നത് പതിവാകുന്നു. ദേശീയപാതയില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപത്തും, ഹൈസ്‌ക്കൂളിന് സമീപത്തുമെല്ലാം സ്ഥിതി ഇതാണ്.
ആറുവരിപ്പാതയുടെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോവേണ്ട പഴയ ഓവുചാലുകളെല്ലാം അടഞ്ഞുപോയിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് സമീപം വെള്ളക്കെട്ട് പതിവായതോടെ ഇവിടെ മോട്ടോര്‍ വെച്ച് വെള്ളം സമീപത്തെ പറമ്പില്‍ ഒഴുക്കി കളയുകയാണ് ചെയ്യുന്നത്. ഇവിടെ ഇരുഭാഗത്തും സര്‍വിസ് റോഡ് നിര്‍മാണം പൂര്‍ത്തിയായതിനാല്‍ വെള്ളം നിലവിലെ റോഡില്‍ നിന്നൊഴുകി പുറത്തേക്കും പോവാന്‍ പറ്റാത്ത സ്ഥിതിയാണ്.
വെള്ളക്കെട്ട് രൂപപ്പെടുന്ന മറ്റിടങ്ങളില്‍ മഴക്ക് ശമനമുണ്ടാവുമ്പോള്‍ വെള്ളം തനിയെ വറ്റിപ്പോയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് ആശ്വാസമാവുകയുള്ളൂ. ഇരുചക്ര വാഹനങ്ങള്‍ക്കും ചെറുവാഹനങ്ങള്‍ക്കുമാണ് ഏറെ ദുരിതം. വെള്ളക്കെട്ടായാല്‍ റോഡിലെ കുഴിയോ മറ്റൊ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണ്. വാഹനങ്ങള്‍ കുഴിയില്‍ പെട്ട് വീഴുന്നതും പതിവാണ്. ഹൈസ്‌കൂളിന് സമീപത്തായതിനാല്‍ വിദ്യാര്‍ഥികളും ദുരിതത്തിലാണ്.
വീഡിയോ: