Tag: National Highway

Total 13 Posts

ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം

നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം

നേരെ ചവിട്ടുന്നത് ചെളിവെള്ളത്തിലേക്ക്, റോഡിൽ കുഴികൾ; കൊയിലാണ്ടി പഴയ ബസ്റ്റാന്റിന് മുൻവശത്തെ ദേശീയപാത പൊട്ടിപ്പൊളിഞ്ഞ നിലയിൽ

കൊയിലാണ്ടി: ​ഗതാ​ഗതക്കുരുക്കിനാൽ ശ്വാസംമുട്ടുന്ന കൊയിലാണ്ടിയിൽ യാത്ര ദുഷ്ക്കരമാക്കി പൊട്ടിപ്പൊളിഞ്ഞ റോഡും കുഴികളും. ബസ് കയറാനായി എത്തുന്നവരും ഇരുചക്ര വാഹനക്കാരുമാണ് പഴയ ബസ്റ്റാന്റിന് മുന്നിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ബുദ്ധിമുട്ടിലായത്. മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികളുള്ളത് മനസിലാക്കാൻ സാധിക്കാതെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യവുമുണ്ടെന്ന് യാത്രക്കാർ പറയുന്നു. കണ്ണൂർ, തലശ്ശേരി, വടകര ഭാ​ഗങ്ങളിലേക്കുള്ള ബസുകളാണ് പഴയ

കുരുക്കില്‍ നിന്ന് ശാപമോക്ഷം ഉടന്‍, കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലേക്ക് പറപറക്കാം; മൂരാട് പുതിയ പാലം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി

വടകര: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അറിയിച്ചതായി മുഖ്യമന്ത്രി. ഇതിനൊപ്പം മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാവുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന്

‘വലിയ അപകടമുണ്ടാകുന്നത് വരെ അധികൃതരെ കാത്ത് നില്‍ക്കാന്‍ വയ്യ’; ദേശീയപാതയില്‍ കൊല്ലം പെട്രോള്‍ പമ്പിനടുത്തെ കുഴി അടച്ച് യുവാക്കള്‍ (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലത്തെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് എപ്പോഴും പേടിസ്വപ്‌നമാണ് പെട്രോള്‍ പമ്പിനടുത്ത് റോഡിലുള്ള കുഴി. എപ്പോഴാണ് തങ്ങള്‍ ആ കെണിയില്‍ വീഴുക എന്ന ഭയത്തോടെയാണ് ഇരുചക്രവാഹനങ്ങളിലെ യാത്രക്കാര്‍ ഇതിലെ കടന്നു പോകാറ്. അധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന് നടിച്ച മട്ടായിരുന്നു. നിരവധി ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം അഞ്ചോളം യാത്രക്കാര്‍ക്കാണ് ഇവിടെ വീണ്

കൊയിലാണ്ടിയിലെ ഹൈവേ നിറയെ കുണ്ടും കുഴിയും; നന്തി മേല്‍പ്പാലത്തിലെ കുഴികള്‍ താല്‍ക്കാലികമായി അടച്ച് ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത കമ്പനി

കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ കുഴികള്‍ താല്‍ക്കാലികമായി അടച്ചു. നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണം കരാറെടുത്ത വാഗാഡ് കമ്പനിയാണ് പാലത്തിലെ കുഴികള്‍ അടച്ചത്. അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് കുഴികളടച്ചത് എന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. അതേസമയം കൊയിലാണ്ടി മേഖലയിലാകെ ദേശീയപാതയില്‍ വ്യാപകമായി കുഴികള്‍ നിറഞ്ഞിരിക്കുകയാണ്. കുഴികളില്‍ മഴ പെയ്ത് വെള്ളം നിറയുമ്പോള്‍ കുഴിയുള്ളത് തിരിച്ചറിയാനാകാതെ ചെറു

നെല്യാടി റോഡില്‍ അടിപ്പാത നിര്‍മ്മിക്കുന്നിടത്ത് വെള്ളക്കെട്ട്, നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പരിഹാരം; ദേശീയപാതാ വികസന പ്രവൃത്തിയെ പലയിടത്തും തടസപ്പെടുത്തി കനത്ത മഴ

കൊയിലാണ്ടി: കാലവര്‍ഷം കനത്തതോടെ ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി പലയിടത്തും മുടങ്ങി. അതിവേഗത്തില്‍ പുരോഗമിച്ചിരുന്ന നിര്‍മ്മാണ പ്രവൃത്തിയാണ് മഴ കാരണം മുടങ്ങുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന വെള്ളക്കെട്ടും മണ്ണിട്ട് പുതുതായി റോഡ് നിര്‍മ്മിക്കുമ്പോള്‍ വലിയ ലോറികളുടെ ചക്രങ്ങള്‍ താഴ്ന്നു പോകുന്നതുമാണ് പ്രവൃത്തി മുടങ്ങാന്‍ കാരണമാവുന്നത്. ചെങ്ങോട്ടുകാവിലെയും കൊല്ലം-നെല്യാടി റോഡിലെയും അടിപ്പാത നിര്‍മ്മാണത്തെയും മഴ ബാധിച്ചു.

ദേശീയപാതാ വികസനം: മഴ കനത്തത്തോടെ ചെളിക്കുളമായി റോഡുകള്‍; പയ്യോളി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ നടുറോഡിലൂടെ അപകടകരമായി നടക്കേണ്ട അവസ്ഥ, വെള്ളക്കെട്ടും ചെളിയും കാരണം കാല്‍നടയാത്രക്കാരും ദുരിതത്തില്‍

പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പുതിയ പാത നിര്‍മ്മാത്തിനായി മണ്ണിട്ട് ഉയര്‍ത്തിയതു കാരണം പലയിടങ്ങളിലും വെള്ളക്കെട്ട് കാരണം ഗതാഗതം ദുരിതത്തിലാവുന്നു. മൂരാട് അയനിക്കാടിന് സമീപം മണ്ണ് ഒലിച്ചിറങ്ങിയതിനെ തുടര്‍ന്ന് വാഹനമോടിച്ച് പോകാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വെളളക്കെട്ട് കാരണം വിദ്യാര്‍ത്ഥികളടക്കമുളളവര്‍ നടന്നു പോകാന്‍ പ്രയാസപ്പെടുകയാണ്. 45 മീറ്ററില്‍

”ഇതേതാ സ്ഥലം! ഒരു പിടിയും കിട്ടുന്നില്ലല്ലോ”; നന്തി-മൂരാട് ദേശീയപാത പ്രവൃത്തി പുരോഗമിച്ചതോടെ സ്ഥലം തിരിച്ചറിയാനാവാതെ യാത്രക്കാര്‍; ഇരുപതാം മൈലില്‍ സ്ഥലപ്പേരെഴുതിയ ഫ്‌ളക്‌സ് തൂക്കി പ്രദേശവാസികള്‍

കൊയിലാണ്ടി: ”ഇതേതാ സ്ഥലം, തിക്കോടി കഴിഞ്ഞോ, പയ്യോളി എത്തിയോ” ദേശീയപാത പ്രവൃത്തി പുരോഗമിച്ചതോടെ നന്തിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകവെ പല ബസുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. റോഡരികിലുണ്ടായിരുന്ന കടകളും വീടുകളും ബസ് സ്‌റ്റോപ്പുകളുമൊക്കെ കണ്ട് സ്ഥലം മനസിലുറപ്പിച്ചവര്‍ക്ക് ഇപ്പോള്‍ കാണാനാവുന്നത് വീടുകളും കടകളുമെല്ലാം പൊളിച്ചുനീക്കി നിരപ്പാക്കിയ പ്രദേശമാണ്. അതോടെ സ്ഥലം ഏതെന്ന് മനസിലാക്കാനാവാത്ത

ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു; മരളൂരില്‍ വീടുകള്‍ വെള്ളക്കെട്ടില്‍

കൊയിലാണ്ടി: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് മരളൂര്‍ ഭാഗത്ത് വെള്ളക്കെട്ട്. പ്രദേശത്തെ അഞ്ചോളം വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. മരളൂര്‍ പുതുക്കുടി താഴ പ്രദേശത്താണ് സംഭവം. മഴ കനത്തതോടെ ഇവിടെ നിന്നും വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. നേരത്തെ മഴ വെള്ളം ഒഴുകി ഓവുപാലം വഴി ചാലിയിലേക്ക്

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള നെല്യാടി റോഡിലെ അടിപ്പാതയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയുടെ ഗതാഗതക്കുരുക്ക് അഴിക്കാനായി എത്തുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കൊല്ലം-നെല്യാടി റോഡില്‍ നിർമ്മിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കൊല്ലം റെയില്‍വേ ഗെയിറ്റ് കഴിഞ്ഞ് ഒരു കിലോമീറ്ററോളം അകലെ വിയ്യൂര്‍ ഭാഗത്തു കൂടെയാണ് ബൈപ്പാസ് കടന്നു പോകുന്നത്.   15 മീറ്റര്‍ വീതിയുള്ള അടിപ്പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിന്റെ പ്രാരംഭ ജോലികളാണ് ഇപ്പോള്‍