ഈ വണ്ടികൾ മറയുന്നത് എങ്ങോട്ട്? തുടർക്കഥയായി കൊയിലാണ്ടിയിലെ വാഹന മോഷണം; പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണമെന്ന് പോലീസ്


കൊയിലാണ്ടി: ‘പള്ളിയിൽ പോയിട്ടിറങ്ങി വന്നതായിരുന്നു, അതും നട്ടുച്ച നേരത്ത്, തിരികെ വന്നപ്പോൾ വണ്ടി കാണാനില്ല,’ കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ മുതൽ സബ് ജയിലിനു മുന്നിൽ നിന്ന് വരെ, വാഹനം അപ്രത്യക്ഷമാകുന്ന കഥകൾ കൊയിലാണ്ടിയിൽ തുടർകഥയാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇതിനൊരു തടയിടാൻ കഴിയാത്തതിൽ അമർഷത്തിലാണ് നാട്ടുകാർ. ഇരുട്ടിന്റെ മറവിൽ മാത്രമല്ല പട്ടാപ്പകലും മോഷണം കുശാലായി നടക്കുന്നുണ്ട്.

കൊയിലാണ്ടിയില്‍ വീണ്ടും വണ്ടി മോഷണം; ബപ്പന്‍കാട് നിര്‍ത്തിയിട്ട കോതമംഗലം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചതായി പരാതി

ബെെക്ക് മോഷണം തുടർക്കഥയാവുന്നു; കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരസരത്ത് നിർത്തിയിട്ട ബെെക്ക് മോഷണം പോയതായി പരാതി

ഇരുചക്ര വാഹനങ്ങളാണ് കൊയിലാണ്ടിയിലെ വാഹന മോഷ്ടാക്കളുടെ ഇഷ്ട വാഹനം, ഇതിൽ പ്രധാനമായും ഇരയാകുന്നത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്ന വാഹനങ്ങളും. രാവിലെ ജോലിക്കു പോകുന്നവർ നിർത്തിയിടുന്ന വാഹനങ്ങൾ പലതും വൈകിട്ട് വരുമ്പോൾ കാണാനില്ല. ചെങ്ങോട്ടുകാവ് ആണ് ബൈക്ക് മോഷ്ട്ടാക്കളുടെ മറ്റൊരു പ്രധാന കേന്ദ്രം. കഴിഞ്ഞ മാസം ഒരാഴ്ചയ്ക്കിടെ തന്നെ രണ്ടോളം സ്കൂട്ടറുകൾ മോഷണം പോയി. നവംബർ മാസത്തിൽ മാത്രം പത്തോളം കേസുകൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നത്.

ചെങ്ങോട്ടുകാവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മോഷണം; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ആക്ടീവ സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി

ഫിറ്റ്നെസ് സെന്ററിൽ പോയി തിരിച്ചെത്തിയപ്പോഴേക്കും ബുള്ളറ്റ് കാണാനില്ല; കൊയിലാണ്ടിയിൽ വീണ്ടും ബെെക്ക് മോഷണം

റെയിൽവേ സ്റ്റേഷന് പുറമെ, സബ് ജയിലിനു മുന്നിലും, കൊയിലാണ്ടിയിലെ ചില കടകളുടെ മുൻപിലും, റോഡരികിലും നിർത്തിയിട്ടിരുന്ന വണ്ടികളും അപ്രത്യക്ഷമായിരുന്നു. കൊയിലാണ്ടി ബസ് സ്റ്റാൻഡും മേൽപ്പാലത്തിന് താഴെയും പ്രധാനമായ ഇടങ്ങളാണ്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്ന് വാഹനങ്ങൾ നഷ്ട്ടമായവർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഇത്തവണ മോഷണം പോയത് ഗുഡ്‌സ് ഓട്ടോ; കൊരയങ്ങാട് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ മോഷണം പോയതായി പരാതി

ഈ മാസം മോഷണം പോയതിൽ മൂന്നു വാഹനങ്ങൾ കണ്ടെത്തിയെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ ഇതിനു മുൻപ് നഷ്‌ടമായ വലിയ വാഹനങ്ങൾ കണ്ടെത്തുകയുണ്ടായി. അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിനായി പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നതായും കൊയിലാണ്ടി സി.ഐ എൻ സുനിൽകുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി സബ് ജയിലിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടർ മോഷണം പോയതായി പരാതി