യോഗ ഇൻസ്ട്രക്ടർ ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലയിലെ പുതിയ തൊഴിൽ അവസരങ്ങളെ കുറിച്ച് കൂടുതൽ അറിയാം…


കോഴിക്കോട്: ആരോ​ഗ്യ വിഭാ​ഗം ഉൾപ്പെടെ വിവിധ മേഖലകളിലായി ജില്ലയിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ എവിടെയെല്ലാം എന്നും യോ​ഗ്യതകൾ എന്തെല്ലാമെന്നും വിശദമായി നോക്കാം.


നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21. പ്രായപരിധി-50 വയസ്സ്. പ്രതിമാസ വേതനം-14000/ രൂപ. ഫെബ്രുവരി 3 ന് രാവിലെ 10.30 ന് നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9497303013

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി സയൻസ് ബിരുദവും ബി.എ.ആർ.സിയിൽ നിന്നുള്ള ഡിഎംആർഐടിയും. പ്രതിമാസ വേതനം 40,000/ രൂപ.

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വൺ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കേസ് വർക്കർ (സ്ത്രീകൾ മാത്രം), ഐ.ടി സ്റ്റാഫ്, ലീഗൽ കൗൺസിലർ എന്നീ തസ്തികകളിൽ ഓരോ ഒഴിവിലേക്കാണ് നിയമനം. അപേക്ഷ ജനുവരി 31 ന് വൈകുന്നേരം 5 മണിക്ക് മുൻപായി വിമൻ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി -ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട് -20 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്- 0495-2371343.

തൊഴിലന്വേഷകരേ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം

Summary: Know more about the new job opportunities in Kozhikode