കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു


കൊടുവള്ളി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ നിസാറിന്റെയും സലീനയുടെയും മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്.

ഒമ്പത് മാസത്തോളം കിങ് ഹമദ് ഹോപ്റ്റലില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യത്തോടെ വീട്ടിലേക്ക് മാറ്റിയ കുട്ടിയെ അസുഖം കൂടിയതിനെത്തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നാണ് മരണം സംഭവിച്ചത്. മൃതദേഹം ബഹ്‌റൈനില്‍ തന്നെ ഖബറടക്കും. ഫാത്തിമ നഫ്‌ലിന്‍, മുഹമ്മദ് നസ്മില്‍ എന്നിവര്‍ സഹോദരങ്ങളാണ്.