Tag: koduvalli

Total 7 Posts

കൊടുവള്ളിയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന ബെന്‍സ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു; താമരശ്ശേരി സ്വദേശി പിടിയില്‍

കൊടുവള്ളി: മയക്കുമരുന്ന് വില്‍പ്പന സംഘം സഞ്ചരിച്ച ബെന്‍സ് കാര്‍ അപകടത്തില്‍ പെട്ടു. കൊടുവള്ളി ആവിലോറയിലാണ് സംഭവം. മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പോവുകയായിരുന്ന കാറാണ് താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കെ.എല്‍-57-എന്‍-6067 നമ്പറിലുള്ള ബെന്‍സ് കാറാണ് ആവിലോറ പാറക്കണ്ടി മുക്കില്‍ വച്ച് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍

കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കൊടുവള്ളി: കൊടുവള്ളിയില്‍ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൊടുവള്ളി പുത്തലത്ത് വീട്ടിൽ കക്കോടൻ നസീർ (40) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറയിൽ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. വില്‍പ്പനക്കുള്ള വീട് നോക്കാനായി എത്തിയതായിരുന്നു നസീർ. ശക്തമായ മഴക്കിടെയുണ്ടായ ഇടിമിന്നലേൽക്കുകയായിരുന്നു. ഉടനെ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ കുഞ്ഞയമ്മദ് ഹാജിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ഹസ്ബിജ. സഹോദരങ്ങൾ:

കൊടുവള്ളിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു

കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ പെട്ടെന്ന് മിന്നലേറ്റ് വീഴുകയായിരുന്നു. ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീലയ്ക്കാണ് (58) മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ്

കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു

കൊടുവള്ളി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശിയായ രണ്ടര വയസുകാരന്‍ ബഹ്‌റൈനില്‍ അന്തരിച്ചു. കൊടുവള്ളി കരുവന്‍പൊയില്‍ നിസാറിന്റെയും സലീനയുടെയും മകന്‍ മുഹമ്മദ് നസല്‍ ആണ് മരിച്ചത്. ഒമ്പത് മാസത്തോളം കിങ് ഹമദ് ഹോപ്റ്റലില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വെന്റിലേറ്റര്‍ സൗകര്യത്തോടെ വീട്ടിലേക്ക് മാറ്റിയ കുട്ടിയെ അസുഖം കൂടിയതിനെത്തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്.

കൊടുവള്ളിയില്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച; പോക്‌സോ കേസില്‍ പ്രതിയായ കൊയിലാണ്ടി കൊല്ലം സ്വദേശി ഉൾപ്പെടെ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ കേസില്‍ പോക്‌സോ കേസ് പ്രതിയായ കൊയിലാണ്ടി സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. കൊയിലാണ്ടി കൊല്ലം കിഴക്കേ വാരിയം വീട്ടില്‍ അബു ഷാനിദ് (28) മലപ്പുറം പള്ളിക്കല്‍ ബസാര്‍ മരക്കാം കാരപ്പറമ്പ് റെജീഷ് (35) എന്നിവരാണ് പിടിയിലായത്. അബുഷാനിദ് കഴിഞ്ഞ വര്‍ഷം ഓഗസ്ത് മാസത്തില്‍ കോഴിക്കോട് മലയമ്മയിലുള്ള പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയെ

കൊടുവള്ളിയില്‍ സഹോദരനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പതിനെട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; ദൂരൂഹത ആരോപിച്ച് കുടുംബം

കൊടുവള്ളി: കൊടുവള്ളിയില്‍ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വലിയ പറമ്പ് നെല്ലിക്കുന്നുമ്മല്‍ മനോജ് – ബിന്ദു ദമ്പതികളുടെ മകന്‍ സായൂജ് ലാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം

ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി; കൊടുവള്ളി വാവാട് സ്വദേശി അറസ്റ്റില്‍, കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു

താമരശ്ശേരി: ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവള്ളി വാവാട് പുലിക്കുഴിയില്‍ മിദ്ലാജ്(27)നെയാണ് പോലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 8.36 ഗ്രാം തൂക്കം വരുന്ന 21 എം.ഡി.എം.എ ഗുളിക, മാരക മയക്കുമരുന്നായ മെത്താ അഫിറ്റമിന്‍ എന്നിവയും കണ്ടെടുത്തു. ദേശീയപാതയില്‍ പുതുപ്പാടി