കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ സീറ്റ് ഒഴിവ്; വിശദ വിവരങ്ങളറിയാം


കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം.ഗവ. കൊയിലാണ്ടിയിൽ വിവിധ ക്യാറ്റഗറിയിൽ സീറ്റ് ഒഴിവ്. ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്.സി, എസ്.ടി, ഒ.ബി.സി, ലക്ഷദ്വീപ്, സ്പോർട്സ്, പി.ഡബ്ല്യൂ.ഡി കാറ്റഗറികളിലും ബി.കോം ഫിനാൻസ് കോഴ്സിൽ എസ്.ടി, ഒ.ബി.സി കാറ്റഗറികളിലും സീറ്റുകൾ ഒഴിവുണ്ട്.

പ്രവേശനം ആഗ്രഹിക്കുന്ന മേൽ പറഞ്ഞ കാറ്റഗറികളിലുൾപ്പെട്ട വിദ്യാർത്ഥികൾ അസ്സൽ രേഖകളുമായി എത്തേണ്ടതാണ്. ഇരുപതാം തിയ്യതി രാവിലെ 10.00 മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ ആണ് എത്തേണ്ടത് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.