നിത്യോപയോഗ സാധനങ്ങള്‍ 10% മുതല്‍ 50% വരെ വിലക്കുറവില്‍; കൊയിലാണ്ടിയില്‍ അര്‍ദ്ധ സൈനിക് സൂപ്പര്‍മാര്‍ക്കറ്റുള്ളപ്പോള്‍ ഇനി മറ്റിടങ്ങളില്‍ എന്തിന് പോകണം!!


കൊയിലാണ്ടി: അര്‍ദ്ധ സൈനിക് കാന്റീന്‍ സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍. ഗുണമേന്മയുള്ള സൈനിക ബ്രാന്റ് ഉല്‍പ്പനങ്ങള്‍ വന്‍ വിലക്കുറവില്‍ ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ നിന്നും മത്സ്യമാര്‍ക്കറ്റിലേക്ക് പോകുന്ന സര്‍വ്വീസ് റോഡില്‍ ഡാലിയ പ്ലാസ (MyG mobile shop building) ബില്‍ഡിങ്ങിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സൈനിക കാന്റീന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഒരുമാസം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനകം തന്നെ വിലക്കുറവുകൊണ്ടും സാധനങ്ങളുടെ ഗുണമേന്മകൊണ്ടും കൊയിലാണ്ടിക്കാരുടെ മനസില്‍ ഇടംനേടാന്‍ സ്ഥാപനത്തിനായിട്ടുണ്ട്.

പലചരക്ക് സാധനങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി, ക്രോക്കറി, ഫാന്‍സി, ഇലക്ട്രോണിക്, സൗന്ദര്യ വര്‍ദ്ധക ക്രീമുകള്‍ എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങളുടെ വന്‍ശേഖരം തന്നെയാണ് ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.

യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ ജനങ്ങള്‍ക്കും സൗകര്യപ്രദമായി ഷോപ്പിങ് നടത്താവുന്നതാണ്. പാര്‍ക്കിങ്, ഹോം ഡെലിവറി സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ച പെന്‍ഷന്‍ പദ്ധതി ഉള്‍പ്പെടെ പുതിയ പദ്ധതികളും നടപ്പിലാക്കുന്നതാണ്. കൊറോണ മഹാമാരിയും വിലക്കയറ്റവും കാരണം കഷ്ടപ്പെടുന്ന ജനസമൂഹത്തിന് വിലയിലുള്ള വന്‍കുറവ് വലിയൊരു അനുഗ്രഹമാണ്.

(Advertisement)