ഉപയോ​ഗ ശുന്യമായ പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയല്ലേ, ഇവർക്ക് നൽകാം; ‘പരിസ്ഥിതിക്കൊരു വീണ്ടെടുപ്പ്’ പദ്ധതിയുമായി ഉള്ളിയേരി എ.യു.പി സ്കൂൾ


ഉള്ളിയേരി: ഉള്ളിയേരി എ.യു.പി സ്കൂളിൽ പരിസ്ഥിതിക്കൊരു വീണ്ടെടുപ്പ് പദ്ധതിക്ക് തുടക്കമായി. ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്ക് പേനകൾ സ്കൂളിലെ ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ കുട്ടികളെയും പങ്കാളികളാക്കിക്കൊണ്ട് ശേഖരിക്കുകയും മാതൃഭൂമി സീഡിൻ്റെ സഹകരണത്തോടെ സംസ്കരികക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. സുന്ദരം ശുചിത്വ പൂർണ്ണം എൻ്റെ വിദ്യാലയം എന്ന ആശയം ഉൾക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചടങ്ങ് വാർഡ് മെമ്പർ ഷൈനി പട്ടാങ്കോട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഇനിഷ്യേറ്റീവ് അംഗങ്ങളായ അഖിൽ, അനുഷ്മ എന്നിവർ പദ്ധതി വിശദീകരണം നടത്തി.

സുജ സി കെ, ബ്രജേഷ് കുമാർ, മണി ചാലിൽ, സുരേഷ് കെ.വി, ഗൈഡ് അംഗമായ കുമാരി അമേയ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗൈഡ് ക്യാപ്റ്റൻ സജിന കെ.കെ സ്വാഗതവും, സ്കൂൾ ലീഡറായ മിത്ര കിനാത്തിൽ നന്ദിയും പറഞ്ഞു.