ഷാഫി പറമ്പിലിന്റെ വിജയത്തിനായി പ്രചാരണത്തിനൊരുങ്ങി അരിക്കുളത്തെ പ്രവര്‍ത്തകര്‍; അരിക്കുളം പഞ്ചായത്തില്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍


അരിക്കുളം: അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഡി.സി.സി സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു. മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വടകര ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ചെയര്‍മാനായി സി.രാമദാസിനെയും കണ്‍വീനറായി എന്‍.കെ.അഷറഫിനെയും ട്രഷററായി ഒ.കെ.ചന്ദ്രന്‍ മാസ്റ്ററെയും തെരഞ്ഞെടുത്തു. 101 അംഗ കമ്മിറ്റിയും രൂപീകരിച്ചു. സി.രാമദാസ് അധ്യക്ഷത വഹിച്ചു. മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി.രാമചന്ദ്രന്‍ മാസ്റ്റര്‍, ഇ.കെ.അഹമ്മദ് മൗലവി, വി.വി.എം.ബഷീര്‍ മാസ്റ്റര്‍, ശശി ഊട്ടേരി, കെ.അഷറഫ്, ബിനി മഠത്തില്‍, പി.കുട്ടികൃഷ്ണന്‍ നായര്‍, എന്‍.കെ.അഷറഫ്, ഒ.കെ.ചന്ദ്രന്‍, സുഹൈല്‍ അരിക്കുളം, ലതേഷ്.പി, അനസ് കാരയാട്, കെ.എം.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.