വടകരയില്‍ പരാജയഭീതി പൂണ്ട സി.പി.എം കലാപമുണ്ടാക്കാന്‍വേണ്ടിയാണ് ബോംബ് നിര്‍മ്മിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍; അക്രമ രാഷ്ട്രീയത്തിനെതിരെ കീഴരിയൂരില്‍ പ്രതിഷേധ സംഗമം
കീഴരിയൂര്‍: വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ പരാജയഭീതി പൂണ്ട സി.പി.എം കലാപമുണ്ടാക്കുന്നതിനുവേണ്ടിയാണ് ബോംബ് നിര്‍മിക്കുന്നതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ ചോര വീണ മണ്ണില്‍ വീണ്ടും അക്രമ രാഷ്ട്രീയത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കീഴരിയൂരില്‍ നടന്ന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ചെയര്‍മാന്‍ ടി.യുസൈനുദീന്‍ അധ്യക്ഷത വഹിച്ചു. ഇടത്തില്‍ ശിവന്‍, കെ.എം.സുരേഷ് ബാബു, റസാക്ക്.കെ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ടി.കെ.ഗോപാലന്‍, ഇ.രാമചന്ദ്രന്‍, കെ.കെ.ദാസന്‍, രജിത.കെ.വി, സവിത.എന്‍.എം, ഒ.കെ.കുമാരന്‍, കെ.എം.വേലായുധന്‍, പി.കെ.ഗോവിന്ദന്‍, പി.എം.അശോകന്‍, കെ.പി.സ്വപ്ന കുമാര്‍, ശശി.വി.കെ, സത്താര്‍.കെ.കെ, സലാം തയ്യില്‍, കെ.ടി.അബ്ദുറഹിമാന്‍, സ്വപ്ന നന്ദകുമാര്‍, നാരായണന്‍.കെ.എം, ഷാജി തയ്യില്‍, ഷിനില്‍.ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.