സര്‍വ്വീസ് റോഡിന് വീതി കുറവ്, ലോഡുമായി പോകുന്ന വാഹനങ്ങള്‍ താഴ്ന്നുപോകുന്നു; പൂക്കാട് ടൗണില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടപ്പോള്‍ പ്രശ്‌നങ്ങളോട് പ്രശ്‌നം, മണിക്കൂറുകള്‍ക്കകം ഗതാഗതം പഴയപടിയാക്കി


പൂക്കാട്: അടിപ്പാതയുടെ പ്രവൃത്തിയ്ക്കായി പൂക്കാട് ടൗണില്‍ സര്‍വ്വീസ് റോഡിലൂടെ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടെങ്കിലും മണിക്കൂറുകള്‍ക്കകം പഴയത് പോലെയാക്കി. കോഴിക്കോട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡിലാണ് ഇന്നലെ മുതല്‍ വാഹനങ്ങള്‍ കടത്തിവിട്ടത്. എന്നാല്‍ റോഡിന്റെ വീതിക്കുറവും, അപാകതകളും കാരണം പ്രദേശത്ത് ഗതാഗത പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതോടെ തല്‍ക്കാലത്തേക്ക് ഗതാഗതം പഴയതുപോലെ ആക്കുകയായിരുന്നു.

സര്‍വ്വീസ്

ഭാരം കയറ്റിയ വാഹനങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ ചെളിയില്‍ താഴ്ന്നുപോകുന്ന സ്ഥിതിയുമുണ്ട്. റോഡില്‍ ഇന്ന് രാവിലെ ലോറി ചെളിയില്‍ താഴ്ന്നത് ഏറെ നേരെ ഗതാഗതക്കുരുക്കിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഗതാഗതം തല്‍ക്കാലത്തേക്ക് പഴയ രീതിയിലേക്ക് തന്നെ മാറ്റുകയായിരുന്നു.

അടിപ്പാതയുടെ പ്രവൃത്തി ആരംഭിച്ചതിന് പിന്നാലെ പൂക്കാട് ടൗണില്‍ കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സര്‍വ്വീസ് റോഡിലൂടെയായിരുന്നു കടത്തിവിട്ടത്. ഒരു വശത്തെ അടിപ്പാതയുടെ പ്രവൃത്തിയായിരുന്നു ഇതുവരെ നടന്നത്. മറുഭാഗത്ത് അടിപ്പാതയുടെ പ്രവൃത്തി തുടങ്ങുന്നതിന്റെ ഭാഗമായാണ് ഈ വശത്തും ഗതഗതം സര്‍വ്വീസ് റോഡിലേക്ക് മാറ്റിയത്.