തലശ്ശേരിയില്‍ നിന്നും കാണാതായ ട്രാവലര്‍ പേരാമ്പ്രയില്‍ ഉപേക്ഷിച്ച നിലയില്‍; രൂപമാറ്റം വരുത്തിയ വാഹനം കണ്ടെത്തിയത് പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ്


പേരാമ്പ്ര: തലശ്ശേരിയില്‍ നിന്നും കാണാതായ ട്രാവലര്‍ പേരാമ്പ്ര ചേനായിയില്‍ ഉപേക്ഷിച്ച നിലയില്‍. പേരാമ്പ്ര ഡി.വൈ.എസ്.പി കുഞ്ഞിമൊയിന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡാണ് വാഹനം കണ്ടെത്തിയത്.

ചേനായി ഭാഗത്ത് ഈ വാഹനം ഉപയോഗിക്കുന്നതിനായി മൂന്ന് ദിവസം മുന്നേ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. സ്ഥലത്ത് പൊലീസ് സാന്നിധ്യം മനസിലാക്കിയ പ്രതികള്‍ വാഹനം ചേനായിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വാഹനം രൂപമാറ്റം വരുത്തിയതിനാല്‍ ഏറെ ശ്രമകരമായാണ് ഈ വാഹനത്തെ കണ്ടെത്തിയത്.

സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുനീർ, വിനീഷ്, സിഞ്ചുദാസ് എന്നിവരാണ് വാഹനം കണ്ടെത്തിയത്.