കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരണപ്പെട്ടത് ആനക്കുളം സ്വദേശിനി


കൊല്ലം: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ആനക്കുളം സ്വദേശിനി കൊയിലോത്തുംപടി ശൈലയാണ് മരിച്ചത്. അന്‍പത് വയസായിരുന്നു.

മൃതദേഹം തിരിച്ചറിയാനാവാത്ത വിധം ചിതറിയ നിലയിലായിരുന്നു. ശൈല ട്രാക്കിലൂടെ നടന്നുപോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ്: പരേതനായ രാമദാസന്‍.