ചെറുമത്തിയും അയലയും ചെമ്മീനും കൂട്ടി കുശാലായി ഉണ്ണാം; കൊയിലാണ്ടിയിൽ ആർത്തിരമ്പുന്ന തീരകടലില്‍ വലയെറിഞ്ഞ് മത്സ്യ തൊഴിലാളികള്‍
കൊയിലാണ്ടി: കടല്‍ പ്രക്ഷുബ്ധമാണെങ്കിലും മീൻ പിടിക്കാൻ പോകാതിരിക്കാൻ പറ്റുമോ… ചെറു വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ ഇറങ്ങി, തീരത്തോട് ചേര്‍ന്ന കടലില്‍. അഞ്ചോ ആറോ പേര്‍ക്ക് പോകാവുന്ന ചെറുവളളങ്ങളിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇന്നലെ മീന്‍ പിടിക്കാനിറങ്ങിയത്. ആര്‍ത്തിരമ്പുന്ന കടലുകൾ അൽപ്പം ഭീതിയുണർത്തുന്നതായിരുന്നെങ്കിലും കടലമ്മയെ വിശ്വസിച്ച് അവർ ഇറങ്ങി, അന്നം കണ്ടെത്താൻ.
തീരത്തോട് ചേര്‍ന്നുളള കടലില്‍ മീന്‍ പിടിക്കാനാരംഭിച്ചു. തിരകളോട് മല്ലിട്ടുള്ള സാഹസികമായ മീന്‍ പിടുത്തത്തം വെറുതെയായില്ല. ചെറുമത്തിയും അയലയും യഥേഷ്ടം കിട്ടി.
അതിനിടയിലൂടെ കരയില്‍ നീന്ന് വീശു വല ഉപയോഗിച്ച യുവാക്കള്‍ക്കും മീന്‍ കിട്ടി. ഞണ്ട്, കൊഞ്ചൻ, മറ്റ് പരല്‍ മീനുകള്‍ എന്നീ മീനുകളാണ് വീശു വലയിൽ കുടുങ്ങിയത്.
മീന്‍ കൂടുതലായി കിട്ടിയതോടെ ഇന്നലെ മീന്‍ വിലയിൽ ഇടിവുണ്ടായി. തിങ്കളാഴ്ച റോഡരികില്‍ നല്ലനിലയില്‍ മീന്‍ വില്‍പ്പന നടന്നു. കൊയിലാണ്ടി ഹാര്‍ബറിലും മീന്‍ വാങ്ങാൻ നിരവധി പേർ എത്തിയിരുന്നു.
summary: Traditional fishermen fishing in the sea close to the shore south of Koyaladi Harbor