തിരുവങ്ങൂരിൽ ബൈക്കും കാറും കൂട്ടിമുട്ടി അപകടം; മൂന്നു പേർക്ക് പരിക്ക്


കൊയിലാണ്ടി: തിരുവങ്ങൂരില്‍ ബൈക്കും കാറും കൂട്ടിമുട്ടി മൂന്നു പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഭാഗത്തേക്ക് പൊയ്‌ക്കൊണ്ടിരുന്ന ബൈക്കും കാറും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. വൈകിട്ട് നാലേ മുക്കാലോടെയാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല.


തിരുവങ്ങൂര്‍ ക്ഷേത്രത്തിനടുത്ത് വെച്ചാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ സലീഷ് (48), സ്‌നേഹ(18), ഷഫീന്‍(10) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉടനെ തന്നെ ആംബുലന്‍സില്‍ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.