കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന അധ്യാപകന്റെ ബൈക്ക് മോഷണം പോയി


കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കെ.പി.എം.എച്ച്.എസ്സിൽ അധ്യാപകനായ ഷിജു മാസ്റ്ററിന്റെ കെ.എല്‍ 56 D 7911 നമ്പറിലുള്ള കറുത്ത നിറത്തിലുള്ള പൾസർ ബൈക്കാണ് കാണാതായത്.

‘ഒൻപതാം തീയ്യതി വൈകിട്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിട്ട് പോയതായിരുന്നു, പത്താം തീയ്യതി രാവിലെ വന്നു നോക്കുമ്പോൾ ബൈക്ക് കാണാനില്ലായിരുന്നു,’ ഷിജു മാസ്റ്റർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി പോലീസില്‍ പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 9847891928 എന്ന നമ്പറിലോ ബന്ധപ്പെടുക.