അരിക്കുളം ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിൽ ഇനി നവരാത്രി ആഘോഷരാവുകൾ; തായമ്പകവും ഗാനാഞ്ജലിയും ഉൾപ്പെടെ വിവിധ പരിപാടികൾ, ഒരുക്കങ്ങൾ പൂർത്തിയായി


അരിക്കുളം: ഒറവിങ്കൽ ഭഗവതീ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷം സപ്തംബർ 26 മുതൽ ഒക്ടോബർ 5 വരെ തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ നടക്കും.

ഒന്നാം ദിവസമായ തിങ്കളാഴ്ച വൈകുന്നേരം 6.30 ന് ചെരണ്ടത്തൂർ സതീശൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ഗാനാമൃതം, ചുറ്റുവിളക്ക് എന്നീ ചടങ്ങുകൾക്കും ഒക്ടോബർ 1 ന് അരീക്കര ഭജന സംഘത്തിന്റെ ഭജനയും 2 ന് വൈകുന്നേരം 3 മണിക്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെയും വിവിധ കോഴ്സുകൾ പൂർത്തീകരിച്ച് ഉന്നത വിജയനേടിയവരെയും ആദരിക്കും .

ചടങ്ങ് മലപ്പുറം ജില്ലാ ജഡ്ജി സി.ജയരാജ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഹരിലാൽ മാതൃഭൂമി പങ്കെടുക്കും തുടർന്ന് സി.അശ്വനി ദേവ് ചെറിയേരി അവതരിപ്പിക്കുന്ന ഗാനാജ്ഞലി നടക്കും.

4 ന് മഹാനവമി ദിവസം പതിവ് ചടങ്ങകൾക്ക് പുറമെ വൈകുന്നേരം 7 മണിക്ക് തായമ്പക, കോമരത്തോടു കൂടിയ ചുറ്റുവിളക്ക് എന്നിവ ഉണ്ടായിരിക്കും.
ഗ്രന്ഥ പൂജയിലേക്കുള്ള ഗ്രന്ഥങ്ങൾ 2 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി എത്തിക്കേണ്ടതാണെന്ന് ഭാരവാഹികൾ പറഞ്ഞു.

വിദ്യാരംഭത്തിന് മുൻകൂട്ടി പേര് കൊടുക്കേണ്ടതാണ്. വാഹന പൂജ വിജയദശമി ദിനമായ 5 ന് കാലത്ത് 6 മണി മുതൽ നടക്ക് താഴെ നടക്കുന്നതാണ്.

summary: This year’s Navratri celebration at Orawinkal Bhagavathy Temple will be held from September 26 to October 5 with various ceremonies.