സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാനുള്ള അവസാന ഒരുക്കങ്ങളില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; അപ്പീലുമായി പോകുന്ന രണ്ട് ഇനങ്ങള്‍ ഉള്‍പ്പെടെ ഇത്തവണ മത്സരിക്കുന്നത് 12 ഇനങ്ങളില്‍


Advertisement

കൊയിലാണ്ടി: ഇക്കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൊയിലാണ്ടിയില്‍ നിന്നും ഏറ്റവുമധികം ഇനങ്ങളില്‍ മത്സരിക്കാന്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. കഴിഞ്ഞ പതിനാറ് വര്‍ഷത്തോളമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് തിരുവങ്ങൂര്‍ എച്ച.എസ്.എസ് സ്‌കൂള്‍ ടീം. ഇത്തവണയും കൊയിലാണ്ടിയുടെ അഭിമാനം വാനോളം ഉയര്‍ത്താന്‍ തിരുവങ്ങൂര്‍ സ്‌കൂളില്‍ നിന്നും പന്ത്രണ്ട് ഇനങ്ങളാണ് മത്സരത്തിനായി ഇറങ്ങുന്നത്.

Advertisement

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നിന്നും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നുമായി ഈ വര്‍ഷം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഇനങ്ങളില്‍ മത്സരിക്കുന്നുണ്ട്. അറബനമുട്ട്, ചെണ്ടമേളം എന്നിവ അപ്പീല്‍ വഴി സംസ്ഥാനതലത്തിലേക്ക് അവസരം നേടിയപ്പോള്‍ ബാക്കിയുളള പത്ത് ഇനങ്ങളും ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയാണ് സംസ്ഥാന തലത്തിലേക്ക് അര്‍ഹരായിരിക്കുന്നത്.

Advertisement

കഥകളി ആണ്‍ വിഭാത്തില്‍ അതുല്‍ജിത്ത് പെണ്‍വിഭാഗത്തില്‍ റിതുനന്ദ, ഗ്രൂപ്പ് വിഭാഗത്തില്‍ അമൃതലക്ഷ്മി, പാര്‍വ്വണ, ദുര്‍ഗ്ഗ എന്നിവരാണ് മത്സരിക്കുന്നത്. സബ്ജില്ല മത്സരത്തില്‍ മൂന്നാം സ്ഥാനം തിരുവങ്ങൂര്‍ എച്ച.എസ്.എസ് കരസ്ഥമാക്കിയിരുന്നു.

Advertisement

ഹൈസ്‌കൂള്‍ കഥകളി വിഭാഗത്തില്‍ ആണ്‍-പെണ്‍-ഗ്രൂപ്പ് എന്നീ മൂന്ന് തരത്തിലാണ് മത്സരിക്കുന്നത്. നാടകം, അറബനമുട്ട്, പെന്‍സില്‍ ഡ്രോയിംങ്, മോണോ ആക്ട്, ദഫ്മുട്ട്, ചെണ്ടമേളം, കഥകളി, വാട്ടര്‍ കളര്‍, സംസ്‌കൃത പദ്യപാരായണം എന്നിവയാണ് മത്സരത്തിനായി ഒരുങ്ങുന്നത്. കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ ആണ് വര്‍ഷങ്ങളായി കഥകളി പഠിപ്പിക്കുന്നത്. വര്‍ഷങ്ങളായി ശിവദാസന്‍ പൊയില്‍ക്കാവിന്റ കീഴിലാണ് നാടകം പരിശീലിക്കുന്നത്. കോയ കാപ്പാടിന്റെ നേതൃത്വത്തിലാണ് അറബനമുട്ട് പരിശീലനം നടത്തുന്നത്.