ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ തിക്കോടി സ്വദേശി മരിച്ചു


തിക്കോടി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തിക്കോടി സ്വദേശി മരിച്ചു. അയനിക്കാട് ചൊറിയൻചാൽ തിക്കോടി പടിഞ്ഞാറേ കുന്നുമ്മൽ സുനീർ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ദേശീയപാതയിൽ പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. സുനിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സുനിലിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

രണ്ടാം ഗേറ്റ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് പോവുകയായിരുന്ന സുനിലിന്റെ സ്കൂട്ടറിൽ അയനിക്കാട് സ്വദേശിയായ യുവാവും അഞ്ചു വയസ്സുള്ള കുഞ്ഞും സഞ്ചരിച്ച ബുള്ളറ്റ് വന്നിടിയ്ക്കുകയായിരുന്നു.

തിക്കോടി ബീച്ചിലെ പരേതനായ അബ്ദുൽ കരീമും സഫിയയുമാണ് മാതാപിതാക്കൾ. സമീറയാണ് ഭാര്യ. മക്കൾ: നിഹാൽ, ഫാത്തിമ. സഹോദരങ്ങൾ: മുനീർ, നസീർ, സുഹൈദ്, മുബീന.

[bot1]