ഒരുനാട് മുഴുവന്‍ ഒന്നിച്ചുനിന്നപ്പോള്‍ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി കോരപ്ര ബ്രദേഴ്‌സ് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറ



കീഴരിയൂര്‍: കോരപ്ര ബ്രദേഴ്‌സ് വാട്‌സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയും സൗഹാര്‍ദ്ദ സദസ്സും ഒരു നാട് മുഴുവന്‍ ഒന്നിച്ചു നിന്നപ്പോള്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടി കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഷഫീഖ് പൊയില്‍ അധ്യക്ഷത വഹിച്ചു.

കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍, മുഹമ്മദ് ഫസല്‍ ദാരിമി, ഗോപാലന്‍ കുറ്റിഓയത്തില്‍, സജീവന്‍ മാസ്റ്റര്‍, ജലജ ടീച്ചര്‍, സുരേഷ് മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ മത രാഷ്ട്രീയ സാമൂഹിക പ്രധിനിതികളായ മജ്‌റൂഫ് മൊയ്തീന്‍, ശശി പാറോളി, ദാസന്‍ കോരപ്ര, ഒ.ജയന്‍, നട്ടന്നൂര്‍ പക്രന്‍ എന്നിവര്‍ പങ്കെടുത്തു. ആദര്‍ശ് അശോക് സ്വാഗതവും സനൂപ് പി.സി. നന്ദിയും പറഞ്ഞു.



[bot1]