Tag: two wheeler accident

Total 1 Posts

ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ തിക്കോടി സ്വദേശി മരിച്ചു

തിക്കോടി: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തിക്കോടി സ്വദേശി മരിച്ചു. അയനിക്കാട് ചൊറിയൻചാൽ തിക്കോടി പടിഞ്ഞാറേ കുന്നുമ്മൽ സുനീർ ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ദേശീയപാതയിൽ പയ്യോളി രണ്ടാം ഗേറ്റിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം സംഭവിച്ചത്. സുനിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ഇരുചക്ര വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.