കെ.എസ്.ഇ.ബി പൂക്കാട് സെക്ഷനിലെ വിവിധ ഭാഗങ്ങളില്‍ നാളെ (29-08-2024) വൈദ്യുതി മുടങ്ങും


ചേമഞ്ചേരി: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൂക്കാട് ഈസ്റ്റ്, ഹാജിമുക്ക്, കൃഷ്ണന്‍ കിടാവ്, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, തുവ്വക്കോട് കോളനി, തോരായി കടവ്, കോട്ടമുക്ക്, ഗ്യാസ് ഗോഡൗണ്‍, കൊളക്കാട് സൗത്ത്, കൊളക്കാട് സ്‌കൂള്‍, ശിശുമന്ദിരം എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 3 വരെ വൈദ്യുതി മുടങ്ങും.

വാസ്‌കോഗ ഗാമ, കണ്ണന്‍കടവ് നോര്‍ത്ത്, കാപ്പാട്, പാറക്കുളം, മുക്കാളി ബീച്ച്, കാപ്പാട് റിസോര്‍ട്ട് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. ബൈപ്പാസ് പ്രവൃത്തിയുടെ ഭാഗമായി എച്ച്.ടി ലൈന്‍ അറ്റകുറ്റപ്പണിയ്ക്കുവേണ്ടിയാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Summary: There will be power outage in various parts of KSEB Pookadu section.