കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. തുവ്വക്കോട് പോസ്‌റ്റോഫീസ്, തുവ്വക്കോട് എ.എം.എച്ച്, തുവ്വക്കോട് കോളനി, ശിശു മന്ദിരം, തോരായിക്കടവ്, ഗ്യാസ് ഗോഡൗണ്‍, കോട്ടമുക്ക്, കൊളക്കാട്, തെക്കെ കൊളക്കാട് എന്നിവിടങ്ങളിലാണ് വൈദ്യുതി തടസപ്പെടുക.

രാവിലെ 9 മണി മുതല്‍ 5 മണി വരെയാണ് തടസം നേരിടുക. 11 കെവി ലൈനില്‍ ലൈന്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അധിൃതകര്‍ അറിയിച്ചു.