അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


മേപ്പയ്യൂര്‍: കല്‍പത്തൂര്‍ ഫീഡറില്‍ എച്ച്.ടി ടച്ചിങ്‌സ് വര്‍ക്ക് നടക്കുന്നതിനാല്‍ അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെയാണ് വൈദ്യുതി മുടക്കം.

രാവിലെ 7.30 മണി മുതല്‍ 9.30 മണി വരെ കുരുടി മുക്ക്, ചാവട്ട്, മൂലക്കല്‍ താഴെ, മഠത്തില്‍ കുനി ട്രാന്‍സ്ഫോര്‍മറിലും, 9.30 മുതല്‍ 2.30 വരെ പറമ്പത്ത്, പൂഞ്ചോല, ഇന്റസ്ടവര്‍, വാക മോളി, ഊട്ടേരി, എലങ്കമല്‍, എലങ്കമല്‍ പള്ളി ട്രാന്‍സ്‌ഫോര്‍ മറുകളിലും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.