കൊല്ലം താന്നിക്കുളം വീണ്ടെടുത്ത് കുടിവെള്ളയോഗ്യമാക്കുമെന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍


കൊയിലാണ്ടി: കേരള സര്‍ക്കാരിന്റെ തെളിനീരോഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ താന്നിക്കുളം ശുചീകരണം ആരംഭിച്ചു. ഇന്ന് കുളം പരിസരത്ത് നടന്ന ചടങ്ങ് നഗരസഭാ വൈസ് ചെയര്‍മാന്‍ സത്യന്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് കൗണ്‍സിലര്‍ നജീബ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ കെ.ദാസന്‍ മുഖ്യാഥിതിയായി.

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ഷിജു മാസ്റ്റര്‍, എ.അജിത്, കൗണ്‍സിലര്‍മാരായ നന്ദനന്‍, ഫക്രുദീന്‍ മാസ്റ്റര്‍ എന്നിവരും ആരോഗ്യവിഭാഗം ജീവനക്കാരും, തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.

തെളിനീരോഴുകും പദ്ധതിയിലൂടെ താന്നിക്കുളം വീണ്ടെടുത്തു കുടിവെള്ള യോഗ്യമാക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഉദ്ഘടന പ്രസംഗത്തില്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പി. രമേശന്‍ നന്ദിയും പറഞ്ഞു.