ഒന്നല്ല, രണ്ടല്ല സഞ്ചരിച്ചത് അഞ്ച് കിലോ മീറ്റർ, വെെറലായി ബസിന് പുറകിലെ യുവാവിന്റെ സാഹസിക യാത്ര; വിലങ്ങാട് നിന്നുള്ള ദൃശ്യങ്ങൾ കാണാം
നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിറകില്‍ തൂങ്ങി യുവാവിന്റെ സാഹസികയാത്ര. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിലാണ് യുവാവ് തൂങ്ങിപിടിച്ച് യാത്ര ചെയ്തത്.
ഇന്നലെ രാവിലെയാണ് സംഭവം. തെരുവംപറമ്പില്‍ നിന്നും യുവാവ് ബസില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ബസിന്റെ പിറകിലെ കമ്പിയില്‍ തൂങ്ങി യാത്ര നടത്തിയത്. വാണിമേല്‍ പാലം മുതല്‍ അഞ്ച് കിലോമീറ്ററോളം ദൂരം ഇയാള്‍ ഇത്തരത്തിലാണ് യാത്ര നടത്തിയത്.
പിറകില്‍ വാഹനത്തില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ വളയം പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ കാണാം: