കൊയിലാണ്ടിക്കാരന്‍ റോബിന്റെ ആദ്യ ചിത്രം, ചിത്രീകരണം പൂര്‍ണമായും രാത്രിയില്‍; കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മ ഒരുക്കുന്ന ‘മൃണാളിനി’ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്



കൊയിലാണ്ടി:
കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ചലച്ചിത്ര കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ ഒരുക്കുന്ന ഹ്രസ്വചിത്രം ‘മൃണാളിനി’ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. കൊയിലാണ്ടി സ്വദേശിയായ റോബിന്‍ ബി.ആര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റോബിന്റെ ആദ്യചിത്രമാണിത്.

കൊയിലാണ്ടിയും കോഴിക്കോടുമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. രാത്രികാലങ്ങളില്‍ മാത്രമാണ് ചിത്രീകരണം നടന്നതെന്ന് റോബിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരു ദിവസത്തെ ഷൂട്ടിങ് കൂടിയാണ് ബാക്കിയുള്ളത്. അതിനുശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കും. ഡിസംബര്‍ അവസാനത്തോടെ യൂട്യൂബില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും റോബിന്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ചലച്ചിത്രതാരങ്ങളായ സുരഭി ലക്ഷ്മി, ഇര്‍ഷാദ്, വിജിലേഷ് കാരയാട്, സംവിധായകരായ വിധു വിന്‍സെന്റ്, ലീല സന്തോഷ്, മാധ്യമപ്രവര്‍ത്തക ശ്രീജ ശ്യാം, തുടങ്ങിയവര്‍ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു.

ഉഷ ഇഷ എന്റര്‍ടൈന്‍മെന്റ് ന്റെ ബാനറില്‍ ഉജീഷ് പുനത്തില്‍ നിര്‍മ്മിച്ച് ലിജിന്‍രാജ്ന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്.  നിവേദ് കോ പ്രൊഡ്യൂസർ ആണ് .കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഷൈജു ചാവശ്ശേരി കണ്ണൂര്‍, രഞ്ജുഷ കൊയിലാണ്ടി എന്നിവരാണ്.

ക്യാമറ ബെൻജിത്ത്.പി.ഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആന്‍സണ്‍ ജേക്കബ്, അസോസിയേറ്റ് ഡയറക്ടര്‍ വിശാഖ്നാഥ്, ചീഫ് അസോസിയേറ്റ് ക്യാമറ അശ്രിത് സന്തോഷ്, എഡിറ്റര്‍ അഭിജിത്, ആര്‍ട്ട് മകേശൻ നടേരി, സംഗീതം സായി ബാലന്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.