‘കെ റെയിലിനെതിരെ ആദ്യമായി ശബ്ദമുയർത്തി, ജനങ്ങൾ ഏറ്റെടുത്തു’; കാട്ടിലപീടികയിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിന് രണ്ടാണ്ട്


കൊയിലാണ്ടി: കാട്ടിലപീടികയിൽ ആരംഭിച്ച കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതിക്ക് രണ്ടാണ്ട്. കേരളത്തിൽ ആദ്യമായി 2020 ഒക്ടോബർ 2നാണ് കാട്ടിലെപീടികയിൽ സമരം ആരംഭിച്ചത്. അതിനുശേഷം സംസ്ഥാനവ്യാപകമായി സമരസമിതികൾ രൂപീകരിക്കുകയും സമരം തുടരുകയുമായിരുന്നു. സിൽവർ ലെെനെതിരെ ഇതിനോടകം നിരവധി പ്രക്ഷോഭങ്ങളാണ് സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയത്.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു. സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി മുക്കാളി യൂനിറ്റ് ചെയർമാൻ ഗുരു സൗധത്തിൽ സുരേഷ് ബാബുവിന്റെ ചെറുമകൾ ജാൻകിയും സമരസമിതി മുക്കാളി വനിതാ യൂനിറ്റ് ചെയർപേഴ്സൺ രമ കുനിയിൽ എന്നിവരുടെ ചെറുമകൾ ജാൻവി വൈശാഖും ചേർന്ന് ദീപം തെളിയിച്ച് ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.

സമരസമിതി വടകര മണ്ഡലം കൺവീനർ ടി.സി.രാമചന്ദ്രൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രതിജ്ഞയ്ക്ക് ശേഷം സിൽവർ ലൈൻ സമരത്തിന്റെ പ്രാധാന്യത്തെ ആസ്പദമാക്കി സമരസമിതി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ എം പ്രഭുദാസ്, മുക്കാളി യൂനിറ്റ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഗുരു സൗധം, സമരസമിതി മുക്കാളി യൂനിറ്റ് കൺവീനർ എം.പി.രാജൻ മാസ്റ്റർ, കളത്തിൽ അശോകൻ, ജയപ്രദീഷ് ചോമ്പാല, സമരസമിതി കുഞ്ഞിപ്പള്ളി യൂനിറ്റ് കമ്മിറ്റി ചെയർമാൻ ബാലകൃഷ്ണൻ പാമ്പള്ളി, ചന്ദ്രി കുഞ്ഞിക്കണ്ണൻ പുതിയ പുരയിൽ എന്നിവർ സംസാരിച്ചു. പരിപാടിയിൽ സമര സമിതി മുക്കാളി വനിതാ യൂനിറ്റ് കൺവീനർ സജ്ന ചങ്ങരം കണ്ടി നന്ദി പറഞ്ഞു.

Summary: The protest against the Silver Line in Kattilapeedika is two years old