നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം: കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍


കോഴിക്കോട്: നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി സ്വര്‍ണ്ണം കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍.

എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ ജലീലും ഭാര്യയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

രണ്ടു പേരില്‍ നിന്ന് 432 ഗ്രാം സ്വര്‍ണാഭരണങ്ങളും 1115 ഗ്രാം സ്വര്‍ണ മിശ്രിതവും വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തു.

അബ്ദുല്‍ ജലീല്‍ സ്വര്‍ണമിശ്രിതം ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലും കൂടെയുണ്ടായിരുന്ന ഭാര്യ 432 ഗ്രാം സ്വര്‍ണാഭരണങ്ങളുമാണ് കടത്താനാണ് ശ്രമിച്ചത്.

summary: A couple hailing from kozhikode were caught by customs while transporting gold through nedumbassery airport