പുറക്കാമല സംരക്ഷിക്കാന്‍ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം



മേപ്പയ്യൂര്‍: പുറക്കാമല സംരക്ഷിക്കാന്‍ സമരം ചെയ്ത നേതാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് എടയിലാട്ട് ഉണ്ണികൃഷ്ണന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് മേലാട്ട് ബാലകൃഷ്ണന്‍ ഇവരെയാണ് അറസ്റ്റു ചെയ്തത്. പ്രതിഷേധ സദസ്സ് ഡി.സി.സി നിര്‍വ്വാഹക സമിതി അംഗം കെ.പി. വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് പി.കെ.അനീഷ് അധ്യക്ഷം വഹിച്ചു. ഷബീര്‍ ജന്നത്ത്, സി.എം ബാബു, പറമ്പാട്ട് സുധാകരന്‍, പി.കെ. രാഘവന്‍ മാസ്റ്റര്‍, അന്തേരി ഗോപാലകൃഷ്ണന്‍, സത്യന്‍ വിളയാട്ടൂര്‍, സുധാകരന്‍ പുതുക്കുളങ്ങര, റിഞ്ജുരാജ് എടവന, ശ്രേയസ്സ് ബാലകൃഷണന്‍, സുരേഷ് മൂന്നൊടി എന്നിവര്‍ സംസാരിച്ചു.