ചടുലമായ നൃത്തച്ചുവടുകള്‍, കാതിന് കുളിരേകി നാടന്‍ പാട്ടിന്റെ ഈണം; ശ്രദ്ധേയമായി തിരുവങ്ങൂര്‍ സൈരി ഗ്രന്ഥശാലാ വനിതാ വേദിയുടെ കലാസന്ധ്യ
ചേമഞ്ചേരി: തിരുവങ്ങൂരിലെ സൈരി ഗ്രന്ഥശാലയുടെ വനിതാ വേദി ഒരുക്കിയ കലാസന്ധ്യ ശ്രദ്ധേയമായി. അരങ്ങ് ’22 എന്ന പേരില്‍ നടന്ന കലാസന്ധ്യ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു മഠത്തില്‍ ഉദ്ഘാടനം ചെയ്തു.
സൈരി ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ.പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.വി.സന്തോഷ്, ടി.പി.പദ്മനാഭന്‍, പി.കെ.ഉണ്ണികൃഷ്ണന്‍,സിന്ധു സോപാനം, പവിത്രന്‍.ടി എന്നിവര്‍ സംസാരിച്ചു. മികച്ച കൃഷിക്കാരനുള്ള അവാര്‍ഡ് ലഭിച്ച അശോകന്‍ കോട്ടിനെ ചടങ്ങില്‍ ആദരിച്ചു.
മനോജ് കപ്പാട് രചിച്ച അബ്ദല്ലി എന്ന പുസ്തകം ചടങ്ങില്‍ ഗ്രന്ഥശലക്ക് കൈമാറി. കലാസന്ധ്യയില്‍ വനിതാവേദിയുടെയും ബാലവേദിയുടെയും കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് പാട്ടരങ്ങിന്റെ നാടന്‍പാട്ടും ഗാനമേളയും ഉണ്ടായിരുന്നു.
summary:The Kalasandhya organized by the women’s stage of Sairi Library in Travancore was remarkable