പെന്‍ഷന്‍ ഭവന് പന്തലായനിയില്‍ കെട്ടിടമൊരുങ്ങുന്നു; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു


കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് കമ്മിറ്റി പന്തലായനി അക്ലാരിയില്‍ നിര്‍മ്മിക്കുന്ന പെന്‍ഷന്‍ ഭവന് തറക്കല്ലിട്ടു. എന്‍.കെ.കെമാരാര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ, ടി.സുരേന്ദ്രന്‍ മാസ്റ്റര്‍, കെട്ടിട നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ചേനോത്ത് ഭാസ്‌കരന്‍, അമ്പാടി ശ്രീധരന്‍, പി.കെ.ബാലകൃഷ്ണ കിടാവ്, പി.എന്‍ ശാന്തമ്മ ടീച്ചര്‍, വി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍, എം.അശോകന്‍, പി.ദാമോദരന്‍ മാസ്റ്റര്‍, എ. ഹരിദാസ്, ടി.വേണുഗോപാല്‍, വി.എം.ലീല ടീച്ചര്‍, ഉല്ലാസ് മാസ്റ്റര്‍, സംസാരിച്ചു.