ആനിമേഷനും കോസ്മറ്റോളജിയും സൗജന്യമായി പഠിക്കാം; മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
മേപ്പയ്യൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോസ്‌മെറ്റോളജിസ്റ്റ്, ആനിമേറ്റര്‍ എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കോഴ്‌സ് ഫീ സൗജന്യമായിരിക്കും.
യോഗ്യത: പത്താം ക്ലാസ്. കാലാവധി ഒരു വര്‍ഷവും പ്രായപരിധി 15 മുതല്‍ 23 വയസ്സു വരെയാണ്. എസ്‌സി/എസ് ടി ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കുന്നതാണ്. ശനി ഞായര്‍ ഒഴിവു ദിവസങ്ങളില്‍ മാത്രമായിരിക്കും ക്ലാസുകള്‍.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ സര്‍ക്കാര്‍ അംഗീകൃത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഒരു ബാച്ചിലേക്ക് 25 പേര്‍ക്ക് മാത്രമായിരിക്കും അവസരമുണ്ടായിരിക്കുക.
ആരംഭിക്കുന്ന കോഴ്‌സുകള്‍
ആനിമേറ്റര്‍
കോസ്മറ്റോളജിസ്റ്റ്
യോഗ്യത: പത്താം തരം കഴിഞ്ഞ് പഠനം മതിയാക്കിയ കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍, ആദിവാസി മേഖലയിലെ കുട്ടികള്‍,ഹയര്‍ സെക്കണ്ടറി /വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പഠിക്കുന്ന കുട്ടികള്‍ അല്ലെങ്കില്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍, ഡിഗ്രി / മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍
കോഴ്‌സിന്റെ കാലാവധി: പരമാവധി ഒരു വര്‍ഷം. ക്ലാസുകള്‍ ശനി,ഞായര്‍ ,ഒഴിവു ദിവസങ്ങളില്‍ മാത്രം കോഴ്‌സിന്റെ ഭാഗമായി ജോബ് ട്രെയിനിംഗ്, ഇന്‍ട്രാക്ഷന്‍ സെക്ഷന്‍, സ്‌കില്‍ ഡെവലപ്‌മെന്റ് ക്ലാസ് എന്നിവയും ഉള്‍പ്പെടുന്നതാണ്
പ്രായപരിധി: പരമാവധി പ്രായം 23 വയസ്. ഒരു കോഴ്‌സിന് 25 പേര്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഗൂഗിള്‍ ഫോം പൂരിപ്പിക്കുക https://docs.google.com/forms/d/1Gmi762meqDFj5bMvVegMiSj-f0i6a3TCd8tkCbD3GvM/edit
കൂടുതല്‍ വിവരങ്ങള്‍ക്ക് – 9605983320