ബാലുശ്ശേരിയില്‍ റബര്‍ എസ്റ്റേറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു


Advertisement

ബാലുശ്ശേരി: ബാലുശ്ശേരി തലയാട് റബര്‍ എസ്റ്റേറ്റില്‍ കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി പാറന്നൂര്‍ തെക്കേ പറമ്പത്ത് സെലീന ടീച്ചറാണ് പൊള്ളലേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.

Advertisement

തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പറമ്പില്‍ തീ ആളിക്കത്തുന്നത് കണ്ട് തലയാട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് എത്തിയവര്‍ ഓടി എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.


Latest News: ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന് സ്വന്തം നാടായ കൊയിലാണ്ടിയില്‍ വീടുയര്‍ന്നു; പുതിയ വീടിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് താരം (വീഡിയോ കാണാം)


Advertisement
Advertisement

summary: the woman who died in the fire in Balussery has been identified