തിക്കോടി കോടിക്കൽ ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മേപ്പയ്യൂർ സ്വദേശി ദീപക്


Advertisement

മേപ്പയ്യൂര്‍: തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് സ്വദേശി വടക്കേടത്ത് കണ്ടി ദീപക്കിന്റേതാണ് (36) മൃതദേഹം. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു.

Advertisement

ജൂണ്‍ ആറുമുതല്‍ ദീപക്കിനെ കാണാനില്ലായിരുന്നു. എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയശേഷം യാതൊരു വിവരവുമില്ലായിരുന്നെന്നാണ് മേപ്പയ്യൂര്‍ പൊലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Advertisement

ഇന്ന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Advertisement

.

Summary: The body found at Thikodi Kodikal beach belongs to a native of Mepayyur