ഒരുമാസം നീണ്ടുനില്‍ക്കുന്ന തിരുവങ്ങൂര്‍ യു പി സ്‌കൂളിന്റെ 130ാം വാര്‍ഷികാഘോഷത്തിന് പ്രൗഡ ഗംഭീരമായ തുടക്കം


കൊയിലാണ്ടി: ഒരുമാസം നീണ്ടുനില്‍ക്കുന്ന തിരുവങ്ങൂര്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് ഗംഭീരമായ് തുടക്കം. 130 മത് വാര്‍ഷികാഘോഷമാണ് സ്‌കൂള്‍ പ്രൗഡഗംഭീരമായി നടത്താന്‍ പോകുന്നത്.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ മാര്‍ച്ച് രണ്ടിനാണ് സമാപിക്കുന്നത്. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ വാര്‍ഷികാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തി.

പി.ടി എ പ്രസിഡണ്ട് ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശിവദാസ് ചേമഞ്ചേരി, കെ. എസ് ഷൈനിമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എ.ആര്‍ ഷമീര്‍ സ്വാഗതം പറഞ്ഞു.