ജീവിത കടലിൽ നീന്താനറിയാതെ പകച്ചു പോയ കുടുംബത്തിന് കൈത്താങ്ങായി അവരെത്തി; കടലിൽ തോണി മറിഞ്ഞ് മരിച്ച മുത്തായം സ്വദേശി ഷിഹാബിന്റെ കുടുംബത്തിന് വീട് നിർമ്മിക്കാൻ സഹായവുമായി മുജാഹിദ് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ
കൊയിലാണ്ടി: കടലിൽ തോണി മറിഞ്ഞ് മരണപ്പെട്ട ശിഹാബിന്റെ ബൈത് റഹിമ ഫണ്ടിലേക്കുള്ള തുക കൈമാറി.മുജാഹിദ് വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ആണ് തുക കൈമാറിയത്.
പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങിയാണ് മുത്തായം കോളനിയിലെ ശിഹാബ് മരണമടഞ്ഞത്. ഇയാളുടെ മരണത്തോടെ ഭാവിയെന്തെന്നറിയാതെ ജീവിതകടലിൽ നീന്താനറിയാതെ പകച്ചു നിന്ന കുടുംബത്തിന് തണലായി സുമനസ്സുകളായ അനേകർ കടന്നെത്തുകയായിരുന്നു, അവരെ സുരക്ഷിതമായ കരയ്‌ക്കെത്തിക്കുവാൻ.
മർവ ഇബ്രാഹിമിൽ നിന്ന് പഞ്ചായത്ത് ലീഗ് പ്രിസിഡന്റ് സി.കെ അബൂബക്കർ ഫണ്ട് ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി മുതുകുനി മുഹമ്മദ്‌അലി, ടി.കെ നാസർ, അബൂബക്കർ കാട്ടിൽ, എ.കെ അഷ്‌റഫ്, മുഹമ്മദ് കുറുളി, സമീർ കാട്ടിൽ, നാദീർനന്തി, അബൂബക്കർ, വടക്കേവളപ്പിൽ മുഹമ്മദ് അലി, സത്താർ റൂബഷ എന്നിവർ മുഖ്യാതിഥികളായി ആയി. വർദ് അബ്ദുറഹിമാൻ സാഹിബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
summary: The amount was handed over to the Bait Rahima fund of Shihab who died after his canoe overturned in the sea.