Tag: Watch Video

Total 169 Posts

കലയെ വിലക്കുന്നവര്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടി; മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ത്രസിപ്പിക്കുന്ന ഏകാഭിനയ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയും എ ഗ്രേഡും (വീഡിയോ കാണാം)

കോഴിക്കോട്: കലയെ വിലക്കുന്ന ദുശ്ശക്തികള്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടിയുടെ ഏകാഭിനയ പ്രകടനം. അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വാശിയേറിയ മത്സരത്തില്‍ മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൗമുദി കളരിക്കണ്ടി എ ഗ്രേഡ് കരസ്ഥമാക്കിയത്. ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ മത

പൊയിൽക്കാവ് ബീച്ചിലെ അടിക്കാടിന് തീ പിടിച്ചു; തീ കെടുത്തി അഗ്നിരക്ഷാ സേന, ഫയർ ഫോഴ്സ് വാഹനം മണലിൽ താഴ്ന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിൽ അടിക്കാടിന് തീ പിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ബീച്ചിലെ ചാലിൽ പറമ്പിലെ അടിക്കാടിനാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തി. സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ.ബാബു, ബിനീഷ്, ഇർഷാദ്, നിധിപ്രസാദ് ഇ.എം, റഷീദ്, സജിത്ത്, ഹോംഗാർഡ്

മലപ്പുറത്ത് ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ കുത്തി വീഴ്ത്തി യുവാവ്; അക്രമത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: ചായയില്‍ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തി വീഴ്ത്തി. മലപ്പുറം ജില്ലയിലെ താനൂര്‍ ടൗണിലെ ടി.എ റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങള്‍ കുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കൊല്ലത്ത് തല്ലുമാല; ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ഓച്ചിറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി (വീഡിയോ കാണാം)

കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറ ചങ്ങൻകുളങ്ങരയ്ക്ക് സമീപം കൂട്ടത്തല്ല്. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു. ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരുവിഭാഗങ്ങൾ തമ്മിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നമുണ്ടായത്. കമ്പി വടികളും മരക്കഷ്‌ണങ്ങളുമായി ആയിരുന്നു ഇരുവിഭാഗങ്ങളും ഏറ്റമുട്ടിയത്. ഇരുവിഭാഗങ്ങൾക്കുമെതിരെ ഓച്ചിറ

ബാന്റ് മേളത്തോടെ ഘോഷയാത്ര, സാന്റാ ക്ലോസിന്റെ വേഷമണിഞ്ഞ് കുരുന്നുകൾ, ഒപ്പം മെഗാ കേക്ക് മുറിക്കലും; മുചുകുന്ന് യു.പി സ്കൂളിൽ ഗംഭീര ക്രിസ്മസ് ആഘോഷം (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്ന് യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചാണ് ക്രിസ്മസ് ആഘോഷിച്ചത്. സാന്റാക്ലോസിന്റെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ആകർഷകമായ പുൽക്കൂടും ബലൂണും തോരണങ്ങളുമെല്ലാം ഒരുക്കി സ്കൂൾ അലങ്കരിച്ചു. ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് സ്കൂളിൽ മെഗാ കേക്ക് മുറിച്ചു. ബാന്റ് മേളത്തോടെയുള്ള ഘോഷയാത്രയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കളും നാട്ടുകാരും പങ്കുചേർന്നു. പരസ്പരം ക്രിസ്മസ്-പുതുവത്സര ആശംസകൾ നേർന്നാണ്

തൊണ്ടയാട് ബൈപ്പാസിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീ പിടിത്തം; നിരവധി ബൈക്കുകള്‍ കത്തിനശിച്ചു (വീഡിയോ കാണാം)

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീ പിടിത്തം. കെട്ടിടത്തിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ ആക്‌സസറീസ് ഷോറൂമിലാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് തീ പിടിത്തം ഉണ്ടായത്. കെട്ടിടത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി ബൈക്കുകള്‍ തീ പിടിത്തത്തില്‍ കത്തിനശിച്ചു. ആക്‌സസറീസ് ഷോറൂമിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ട ബൈക്കുകളാണ് കത്തിനശിച്ചത്.

ഓടുന്ന ജീപ്പില്‍ 15 ഓളം വിദ്യാര്‍ഥികള്‍; ഒപ്പം സാഹസികാഭ്യാസ പ്രകടനങ്ങളും; മമ്പറത്ത് അഭ്യാസത്തിനിടയില്‍ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി (വീഡിയോ കാണാം)

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മമ്പറത്ത് തുറന്ന ജീപ്പില്‍ കുട്ടകളെ കുത്തിനിറച്ച് സാഹസികാഭ്യാസ പ്രകടനം. 15 ഓളം വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. ഓടുന്ന ജീപ്പില്‍ നിന്നുള്ള സാഹസികാഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട ജീപ്പില്‍ നിന്നും അത്ഭുതകരമായാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്ത പോലീസ് ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഉപയോഗശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കാതിരുന്നു; കൊയിലാണ്ടിയിലെ വീട്ടിൽ തീപിടിത്തം (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീട്ടിനുള്ളിൽ തീ പിടിച്ചു. പഴയ താമരശ്ശേരി റോഡിലുള്ള രവീന്ദ്രൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആർ.എസ് നിവാസിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇസ്തിരിപ്പെട്ടി ഉപയോഗ ശേഷം ഓഫ് ചെയ്യാത്തതിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. തുണിക്കും മേശയ്ക്കുമാണ് തീ പിടിച്ചത്. വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമന സേനാ

വിശ്വമാമാങ്കത്തിന്റെ വിസ്മയക്കാഴ്ചകൾ നാടിന് പകർന്ന മന്ദമംഗലത്തെ ചെന്താര സോക്കർ ഫെസ്റ്റിന് ആവേശകരമായ പരിസമാപ്തി; അർജന്റീനയുടെ വിജയം ആഘോഷിച്ചത് ആർപ്പ് വിളിച്ചും പടക്കം പൊട്ടിച്ചും ആടിയും പാടിയും (വീഡിയോ കാണാം)

കൊയിലാണ്ടി: കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തിന്റെ വിസ്മയക്കാഴ്ചകൾ നാടിന് പകർന്നുനൽകിയ മന്ദമംഗലത്തെ ചെന്താര സോക്കർ ഫെസ്റ്റിസ് ആവേശകരമായ പരിസമാപ്തി. ഫൈനൽ മത്സരത്തിന് മുമ്പായി കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ അരവിന്ദൻ കേക്ക് മുറിച്ചുകൊണ്ടാണ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തത്. മണി അട്ടാളി അധ്യക്ഷത വഹിച്ചു. എ.പി.സുധീഷ്, കരുണാകരൻ, അനീഷ്.കെ.പി, ഷിബിൻ.പി.കെ എന്നിവർ സംസാരിച്ചു. അർജന്റീന ഫ്രാൻസ് ഫൈനൽ മത്സരം

‘എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയാഹ്ളാദം കൊയിലാണ്ടി ന്യൂസ് ‍‍‍ഡോട് കോമിനോട് പങ്കുവെച്ച് ​കൊല്ലം ഷാഫി, നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്ത് ആരാധകരുടെ ആഘോഷം (വീഡിയോ കാണാം)

സ്വന്തം ലേഖിക കൊയിലാണ്ടി: നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതിനാല്‍ തന്നെ അതിരില്ലാത്ത ആഘോഷമാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ നടത്തുന്നത്. തങ്ങളുടെ അതിരറ്റ ആഹ്‌ളാദം നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചാണ് കടുത്ത അര്‍ജന്റീന ഫാനും പ്രിയ ഗായകനുമായ കൊല്ലം ഷാഫിയും കൂട്ടരും വിജയാഘോഷം നടത്തിയത്. [mi1] ഒരു സോക്കർ യുദ്ധം ആരാധകർക്ക് സമ്മാനിച്ച