Tag: Wagad
വാഗാഡ് ലോറി ഇടിച്ച് പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്ന സംഭവം: 99 ശതമാനം വൈദ്യുത ബന്ധവും പുനഃസ്ഥാപിച്ചു; അറ്റകുറ്റപ്പണികള്‍ നാളെയും തുടരും
കൊയിലാണ്ടി: ദേശീയപാതാ പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ ടിപ്പര്‍ ലോറി ഇടിച്ച് വൈദ്യുത പോസ്റ്റുകളും ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വൈദ്യുത ബന്ധം 99 ശതമാനവും പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി. വളരെ ചുരുക്കം വീടുകളില്‍ മാത്രമാണ് ഇനി വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുള്ളതെന്നും കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അതേസമയം ട്രാന്‍സ്‌ഫോര്‍മറിന്റെ ഉള്‍പ്പെടെയുള്ള
നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്ന വാഗാഡ് കമ്പനിയുടെ ടോറസുകൾക്ക് അധികാരികൾ ബ്രേക്കിടണമെന്ന് മുസ്ലിം യൂത്ത് ലീഗ്
കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ യിലാണ്ടിയുടെ നിരത്തുകളിലൂടെ ‘മരണ’ ഓട്ടം നടത്തുകയാണെന്ന് മുസ്ലിം യൂത്ത് ലൂഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. ഏതു നിമിഷവും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടങ്ങൾ വരുത്തിവെക്കാവുന്ന രീതിയിലാണ് വാഹനങ്ങൾ അലക്ഷ്യമായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പരക്കം പായുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. അപകടകരമായി ഓടിച്ച
വാഗാഡ് ലോറിയുടെ അപകടകരമായ ഡ്രൈവിങ്; കൊയിലാണ്ടിയില്‍ മൂന്ന് ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം നിലച്ചു, പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി
കൊയിലാണ്ടി: അപകടകരമായി ഓടിച്ചുപോയ വാഗാഡ് ലോറി കാരണം കൊയിലാണ്ടിയില്‍ മൂന്നിടത്ത് വൈദ്യുതി ബന്ധം നിലച്ചു. റെയില്‍വേ സ്‌റ്റേഷന് കിഴക്കുവശം, ദര്‍ശനമുക്ക്, നെല്ലിക്കോട് ഭാഗങ്ങളിലാണ് ഇന്നലെ അര്‍ധരാത്രിയോടെ വൈദ്യുതി ബന്ധം നിലച്ചത്. ഇവിടേക്ക് പോകുന്ന ട്രാന്‍സ്‌ഫോമര്‍ ലോറിയിടിച്ച് തകര്‍ന്നിരുന്നു. കൂടാതെ പ്രദേശത്തെ എട്ട് പോസ്റ്റുകളും തകര്‍ത്തിട്ടുണ്ട്. എത്രരൂപയുടെ നാശനഷ്ടമുണ്ടായി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവരെ കണക്കുകൂട്ടിയിട്ടില്ല. തകരാറുകള്‍ കെ.എസ്.ഇ.ബി
കൊയിലാണ്ടിയില്‍ അപകടകരമായി ഓടിച്ചുപോയ വഗാഡിന്റെ ലോറി ട്രാന്‍സ്‌ഫോമറും പോസ്റ്റുകളും ഇടിച്ച് തകര്‍ത്തു; കെ.എസ്.ഇ.ബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം, രണ്ട് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: അപകടകരമായി ഓടിച്ചുപോയ വാഗാഡിന്റെ ലോറി ഇടിച്ച് കൊയിലാണ്ടിയില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ക്കുകയും റോഡിലൂടെ പോയവര്‍ക്ക് അപകടം സൃഷ്ടിക്കുകയും ചെയ്തു. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടര്‍പ്പാസിന് സമീപം രാത്രി 11.30 ഓടെയായിരുന്നു സംഭവം. ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തിവെച്ച് യാത്ര ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
മഞ്ഞക്കുളം-മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; മണ്ണെടുക്കാനായി വാഗാഡിന്റെ ടോറസ് ലോറികൾ നിരന്തരം കടന്നു പോയതിനാലെന്ന് നാട്ടുകാർ
മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്
പൊടിതിന്ന് ഇനിയും ഇവിടെ ജീവിക്കാനാവില്ല; പൊടിശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് നന്തിയില്‍ സി.പി.എം നേതൃത്വത്തില്‍ വഗാഡ് വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധം
കൊയിലാണ്ടി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി നന്തിയിലും പരിസരപ്രദേശങ്ങളിലും പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സി.പി.എം നന്തി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ തടഞ്ഞു. ഇന്ന് രാവിലെ നന്തി ടൗണില്‍ വെച്ചാണ് വാഹനങ്ങള്‍ തടഞ്ഞത്. പൊടിശല്യത്തിന് പരിഹാരമുണ്ടാകുംവരെ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടില്ലെന്നാണ് സമരക്കാരുടെ നിലപാട്. നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് പ്രവൃത്തികള്‍ പുരോഗമിക്കുന്ന
കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി മണ്ണ് കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞു (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് കയറ്റി പോകുകയായിരുന്ന വാഗാഡ് കമ്പനിയുടെ ലോറിയാണ് വൈകീട്ട് ആറ് മണിയോടെ മറിഞ്ഞത്. നെഞ്ചിലും കൈക്കും പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്ന്യോറ മലയില്‍ എസ്.എന്‍.ഡി.പി കോളേജിന് സമീപമുള്ള കയറ്റം കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കയറ്റത്തിന്റെ മുകളിലെത്തിയ ലോറിയുടെ എഞ്ചിന്‍ ഓഫാവുകയായിരുന്നു.
കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തൽ വ്യാപകമാവുന്നു: പരിശോധനയിൽ വെള്ളക്കെട്ട് നികത്തിയത് കണ്ടെത്തി, വാഗാഡിന്റെ ലോറി കസ്റ്റഡിയിൽ
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നുവെന്ന പരായിതിയിൽ പരിശോധന നടത്തി അധികൃതർ. ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കൾ ഉള്ളിയേരി വില്ലേജിലെ ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയോട് ചേർന്നുള്ള വെള്ളക്കെട്ടിലും കണയങ്കോട് പാലത്തിന് സമീപത്ത് പുഴയിലും നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തി. സാധനങ്ങൾ പുഴയിലേക്ക് എത്തിച്ച
വഗാഡിന്റെ ലോറികൾക്കെതിരെ ലഭിച്ചത് നിരവധി പരാതികൾ; ആർ.ടി.ഒ നോട്ടീസ് നൽകി പിഴയീടാക്കിയിട്ടും കൊയിലാണ്ടിയിൽ നിയമ ലംഘനങ്ങൾ തുടർന്ന് കമ്പനി, ദുരന്തങ്ങൾക്കായി ഇനിയും കാത്തിരിക്കണോ
കൊയിലാണ്ടി: നിരവധി പരാതികള്‍ നിലനില്‍ക്കെയും നിയമലംഘനങ്ങള്‍ തുടര്‍ന്ന് നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി. ആര്‍.ടി.ഒയില്‍ നിന്നും നോട്ടീസും പിഴയും ലഭിച്ചിട്ടും നിയമലംഘനങ്ങള്‍ തുടരുകയാണ്. പൊലൂഷന്‍, നികുതി, ഫിറ്റ്‌നസ്, നമ്പര്‍ പ്ലേറ്റ്, ഇന്‍ഷുറന്‍സ് എന്നിവയില്ലാതെ വാഗാഡിന്റെ ടിപ്പര്‍ ലോറികള്‍ കൊയിലാണ്ടി നഗരത്തിലൂടെ ചീറിപ്പായുന്നതിനെതിരെ നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് ജോയിന്റ് ആര്‍.ടി.ഒ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു
നിയമത്തെ വെല്ലുവിളിച്ചുള്ള ഈ ഓട്ടം നടക്കുന്നത് പൊലീസിന്റെയും മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മൂക്കിന്‍തുമ്പത്താണ്; പിറകുവശത്ത് നമ്പര്‍പ്ലേറ്റോ ഇന്‍ഷുറന്‍സോ നികുതിയടച്ച രേഖകളൊ ഒന്നുമില്ലാതെ വാഗാഡിന്റെ ടിപ്പര്‍ലോറികള്‍ ദേശീയപാതയിലൂടെ കുതിപ്പ് തുടരുകയാണ്- വീഡിയോ കാണാം
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനി നിയമവിരുദ്ധമായും അപകടകരമാംവിധവും വാഹനങ്ങള്‍ നിരത്തിലിറക്കുന്ന തുടരുന്നു. വാഹനം നിരത്തിലിറക്കാന്‍ നിയമപരമായി ഉണ്ടാകേണ്ട രേഖകളായ വാഹനപൊലൂഷന്‍, നികുതി, ഫിറ്റ്‌നസ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും ഇല്ലാത്ത ടിപ്പറുകളില്‍ നിര്‍മ്മാണ സാമഗ്രികളുമായി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്നത് പതിവ് കാഴ്ചയായിട്ടും ഇതിനെതിരെ നടപടിയുണ്ടാകുന്നില്ല. പൊലീസിന്റെയും ആര്‍.ടി.ഒയുടെയും കൈയെത്തും ദൂരത്ത് പകല്‍ സമയങ്ങളില്‍ യാതൊരു