കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തൽ വ്യാപകമാവുന്നു: പരിശോധനയിൽ വെള്ളക്കെട്ട് നികത്തിയത് കണ്ടെത്തി, വാഗാഡിന്റെ ലോറി കസ്റ്റഡിയിൽ


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാതാ ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നുവെന്ന പരായിതിയിൽ പരിശോധന നടത്തി അധികൃതർ. ബൈപ്പാസ് നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന വസ്തുക്കൾ ഉള്ളിയേരി വില്ലേജിലെ ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം പുഴയോട് ചേർന്നുള്ള വെള്ളക്കെട്ടിലും കണയങ്കോട് പാലത്തിന് സമീപത്ത് പുഴയിലും നിക്ഷേപിച്ചതായി പരിശോധനയിൽ കണ്ടെത്തി.

സാധനങ്ങൾ പുഴയിലേക്ക് എത്തിച്ച വാഗാഡ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലോറി കൊയിലാണ്ടി തഹസിൽദാർ (ഭൂരേഖ) ഹരീഷ്.കെ കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി ബൈപ്പാസ് നിർമ്മാണം കരാറേറ്റെടുത്ത കമ്പനിയാണ് വാഗാഡ് ഇൻഫ്രാ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്.


Related News: നിയമത്തെ വെല്ലുവിളിച്ചുള്ള ഈ ഓട്ടം നടക്കുന്നത് പൊലീസിന്റെയും മോട്ടോര്‍വാഹന ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മൂക്കിന്‍തുമ്പത്താണ്; പിറകുവശത്ത് നമ്പര്‍പ്ലേറ്റോ ഇന്‍ഷുറന്‍സോ നികുതിയടച്ച രേഖകളൊ ഒന്നുമില്ലാതെ വാഗാഡിന്റെ ടിപ്പര്‍ലോറികള്‍ ദേശീയപാതയിലൂടെ കുതിപ്പ് തുടരുകയാണ്- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..


സമാനമായ രീതിയിൽ തമ്ണീർത്തടം നികത്താനായി കൊണ്ടുവന്ന ഹിറ്റാച്ചി കഴിഞ്ഞ ദിവസം ഉള്ളിയേരി വില്ലേജ് ഓഫീസർ കസ്റ്റഡിയിലെടുത്തിരുന്നു. ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ വ്യാപകമായി തണ്ണീർത്തടം നികത്തുന്നുതായി ശ്രദ്ധയിൽപ്പെട്ടുവെന്നും ഇക്കാര്യം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ അറിയിച്ചു.


Also Read: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് കരാറ് കമ്പനി ഒരുക്കിയത് വൃത്തിഹീനമായ താമസസ്ഥലം; ലേബര്‍ ക്യാമ്പിനെതിരെ സമരവുമായി സി.പി.എം – വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..


കൊയിലാണ്ടി തഹസിൽദാർ (ഭൂരേഖ) ഹരീഷ്.കെ, വില്ലേജ് ഓഫീസർ, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


Also Read: ബൈപ്പാസ് നിര്‍മ്മിക്കുന്ന വാഗാഡ് കമ്പനിയുടെ ലോറി മത്സ്യവില്‍പ്പനക്കാരന്റെ സ്‌കൂട്ടറില്‍ ഇടിച്ച് നിര്‍ത്താതെ പോയി, പിന്തുടര്‍ന്ന് ലോറി പിടികൂടി നാട്ടുകാര്‍; അപകടം പാലൂരില്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..