Tag: Veda Catherine George

Total 17 Posts

ഐ.പി.എല്ലിൽ രോഹന്റെ വെടിക്കെട്ടിനായി കാത്തിരിപ്പ്; രാജസ്ഥാൻ റോയൽസ് ഉൾപ്പടെ മൂന്ന് ടീമുകൾ രോഹൻ കുന്നുമ്മലിനായി രംഗത്ത്, പ്രതീക്ഷയോടെ കൊയിലാണ്ടിയും

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ക്രിക്കറ്റിന്റെ മാന്ത്രിക ലോകത്തേക്ക് ഒരു മലയാളി കൂടിയെന്ന പ്രതീക്ഷകൾക്ക് ചിറകു വെയ്ക്കുമെന്നാണ് രോഹന്റെ പന്തുകൾ ആഞ്ഞു വീശുമ്പോൾ ഒരു നാട് മുഴുവൻ കാത്തിരിക്കുന്നത്. ഇപ്പോൾ സഞ്ജു സാംസണ് ശേഷം കേരളം ഉറ്റ നോക്കുന്ന ക്രിക്കറ്ററിലേക്ക് കണ്ണും നട്ട് ഇന്ത്യയും. കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമേലിലേക്ക് ഐ.പി.എൽ പ്രതീക്ഷകളർപ്പിച്ച് പ്രശസ്ത ക്രിക്കറ്റ്

ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൽപ്പന്തുരുളുമ്പോൾ കാവലായി മൂടാടിക്കാരനും; ഖത്തർ ലോകകപ്പിൽ ഫിഫ വൊളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട മൂടാടി സ്വദേശി ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

വേദ കാത്റിൻ ജോർജ് മൂടാടി: ‘ഹായ് ഫൈസൽ, അഭിനന്ദനങ്ങൾ, നിങ്ങൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു’. തന്നെ തേടിയെത്തിയ ഇ-മെയിൽ സന്ദേശം ആദ്യം വിശ്യസിക്കാൻ കഴിഞ്ഞില്ല ആ മൂടാടിക്കാരന്. കാൽപന്ത് കളിയോട് ഏറെ ഭ്രമമുള്ള ഫൈസലിനെ തേടി ഫിഫ വേൾഡ് കപ്പ് വൊളണ്ടിയർ ടീമിൽ നിന്നായിരുന്നു ആ സന്ദേശം. ലോകകപ്പ് ഫുട്ബോളിന്റെ 22-ാം പതിപ്പ് ഇത്തവണ ഖത്തറിലാണ് നടക്കുന്നത്.

ടെസ്റ്റ് മത്സരത്തിൽ ഏകദിന ശൈലിയിൽ അടിച്ചു പറപ്പിച്ചു, രഞ്ജി ട്രോഫിയിലെ പോലെ ദുലീപ് ട്രോഫിയിലും റൺമഴ പെയ്തു; ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം എഴുതാനൊരുങ്ങുന്ന കൊയിലാണ്ടിക്കാരുടെ ഹീറോ രോഹൻ കുന്നുമ്മൽ ദുലീപ് ട്രോഫിയിലും താരമായപ്പോൾ

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: അടികൾ പലവിധമാണ്. പറത്തിയുള്ള അടി, സിക്സറടി, നാലു റൺസിനായുള്ള അടി, വിജയത്തിനായുള്ള അടി, പിന്നെ തോൽപ്പിക്കണമെന്ന വാശിയോടെ എതിരെ വരുന്ന പന്തിനെ പറപ്പിക്കുന്ന അടി. ദുലീപ് ട്രോഫി ടൂർണമെന്റിൽ രാജ്യം സാക്ഷ്യം വഹിച്ചത് കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിനായിരുന്നു. ദക്ഷിണ മേഖലയെ പ്രതിനിധികരിക്കുന്ന രോഹൻ മികച്ച പ്രകടനം

‘അതെന്താ മാവേലിക്ക് മെലിഞ്ഞതായിക്കൂടേ’?; കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഓടിയും നൃത്തം ചെയ്തും വ്യത്യസ്തനായൊരു മാവേലി (വീഡിയോ കാണാം)

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ‘അതെന്താ മാവേലി മെലിഞ്ഞതായിക്കൂടെ?’ കൊയിലാണ്ടിയിലെ യൗവ്വനക്കാർ കൂട്ടായി ആലോചിച്ചപ്പോൾ വിരിഞ്ഞത് ഒരു കിടിലൻ ആശയം. സീരിയസ് ആയ മാവേലിക്ക് പകരം ആട്ടവും പാട്ടും ആയൊരു മാവേലി, കുംഭ വയറിന് പകരം ഒട്ടിയ വയറുകൾ. ഇനി ഇത് എവിടെ പ്രദർശിപ്പിക്കുമെന്ന് ആലോചിച്ചപ്പോൾ എല്ലാ പ്രായക്കാരെയും കിട്ടുന്ന കൃത്യ സ്ഥലവും ഒത്തുവന്നു, നമ്മുടെ

ടൈം മെഷീൻ ഇല്ലാതെ പഴയകാലത്തേക്ക് പോയാലോ? പുതുതലമുറയ്ക്ക് കൗതുകമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്റെ ദൃശ്യങ്ങള്‍; തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ രംഗം വൈറലാകുന്നു (വീഡിയോ കാണാം)

വേദ കാത്റിൻ ജോർജ് ചേമഞ്ചേരി: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ എങ്ങനെയായിരുന്നിരിക്കും? അന്നത്തെ സ്റ്റേഷന്‍ ഒന്ന് കാണാന്‍ കഴിഞ്ഞാലോ? ടൈം മെഷീന്‍ ഇല്ലാതെ തന്നെ നാല്‍പ്പത്തിയേഴ് വര്‍ഷം മുമ്പത്തെ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനിലെ കാഴ്ചകള്‍ കാണുകയാണ് കൊയിലാണ്ടിയിലെ പുതുതലമുറ. തിക്കോടിയന്‍ രചിച്ച് ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലെ ഒരു രംഗമാണ് കൊയിലാണ്ടി

ഒൻപത് ഉൽപ്പന്നങ്ങളിൽ നിന്ന് നൂറിൽപരം പ്രാദേശിക ഉൽപ്പന്നങ്ങൾ; ആയിരത്തിൽപ്പരം ഹോംഷോപ്പ് ഓണർമാർ; 1750 ഓളം വനിതകൾക്ക് സുസ്ഥിരമായ തൊഴിൽ; ഒന്നൊന്നര വിപ്ലവ വിജയ തരംഗം സൃഷ്ടിച്ച് കൊയിലാണ്ടിയിലെ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ഓരോ ചുവട് വെയ്ക്കുമ്പോഴും അതിൽ നിറയെ പ്രതീക്ഷകളായിരുന്നു, സ്വപ്നങ്ങളുണ്ടായിരുന്നു, കഠിനാധ്വാനം ഉണ്ടായിരുന്നു. അങ്ങനെ അവർ ഒന്നായി മുന്നോട്ടു യാത്ര ചെയ്തപ്പോൾ സ്ത്രീകരുത്ത് നേടിയെടുത്തത് വിജയഗാഥ. കോവിഡ് കാലത്തു എല്ലാ കച്ചവടങ്ങളും തകർന്നു തുടങ്ങിയപ്പോഴും മികച്ച മുന്നേറ്റം നേടി കൊയിലാണ്ടി കേന്ദ്രീകരിച്ച് ആരംഭിച്ച കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയുടെ അഭിമാനമായി മാറിയിരിക്കുകയാണ്

വീടിന് മുറ്റത്ത് മണ്ണ് കുഴച്ച് പൂത്തറയൊരുക്കുന്ന മൂടാടിയിലെ രാഗിണി അമ്മ, പൂക്കൾ ശേഖരിക്കാൻ പനയോലയും തെങ്ങോലയുമുപയോഗിച്ച് പൂക്കുടകൾ നിർമ്മിക്കുന്ന നടേരിയിലെ ശാരദാമ്മ; മണ്മറഞ്ഞു പോയ ഓണകഥകളും, ആചാരങ്ങളും അറിയാം; തനിമയുടെ ‘പൊൻ’ ഓണമാക്കാം

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: മലയാളി മണ്ണ് കാത്തു കാത്തിരുന്ന ഓണകാലത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ന്. ശേഷം ആഘോഷങ്ങളുടെ വെടിക്കെട്ട് … ഒരുക്കങ്ങൾ തന്നെ ആഘോഷങ്ങളായിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാം ‘ഇൻസ്റ്റന്റ്’ ആയപ്പോൾ നഷ്‌ടമായ പഴമയുടെ നിറപ്പകിട്ടാർന്ന പൊന്നോണത്തിന്റെ ഓർമ്മകൾ വിളിച്ചോതുകയാണ് നാട്ടിലെ അമ്മൂമ്മമാർ. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയ ഓണം വിപണന മേളയില്‍ സ്റ്റാറായി

[Theerpu Movie] ‘വടകരയിൽ റിസോട്ടിലെ ആക്രമണം’; തകർത്തടുക്കി പൃഥ്വിരാജും ഇന്ദ്രജിത്തും; തീർപ്പ് സിനിമയിൽ പശ്ചാത്തലമായി വടകര

വേദ കാത്റിൻ ജോർജ് വടകര: തീർപ്പ് കൽപ്പിക്കാൻ പൃഥ്വിരാജും സംഘവും എത്തുമ്പോൾ പ്രധാന പശ്ചാത്തലമായി വടകര. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ‘തീ‍ർപ്പ്’ സിനിമയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തീര്‍പ്പിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സൈജു കുറിപ്പിലൂടെയാണ് സ്ഥലം വടകരയാണെന്നുള്ളത് സിനിമയിൽ പ്രതിപാദിക്കുന്നത്. വടകരയിലെ

മലരേ മൗനമാ…ഓപ്പറേഷൻ തിയേറ്റർ സംഗീത സാന്ദ്രമാക്കി ഡോക്ടറും രോഗിയും, വൈറലായി കൊയിലാണ്ടിയിലെ ഓർത്തോ ഡോക്ടർ മുഹമ്മദ് റയീസ്; ആ സുന്ദര രംഗങ്ങൾ കാണാം

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: എന്താ ടെൻഷൻ ഉണ്ടോ? ഏയ് ഇല്ലല്ലോ എന്നാൽ ഒരു പാട്ടായാലോ പിന്നെന്താ…… പിന്നീട് അവിടം സംഗീത സാന്ദ്രമാവുന്ന ദൃശ്യങ്ങൾക്കാണ് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ സാക്ഷ്യം വഹിച്ചത്. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളോ എന്ന് നെറ്റി ചുളിക്കുന്നവരോട്, അതെ റിയാലിറ്റി ഷോകളിലെ രംഗമായിരുന്നില്ല, ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന രംഗമാണ് മുകളിൽ.

‘മലയാളം ഡിഗ്രിയെടുത്ത് പഠിക്കണമെന്ന് പറഞ്ഞ് തന്റെയടുത്തേക്ക് ഓടിവന്ന പെൺകുട്ടിയുടെ ചിത്രം ഇന്നലെയെന്ന പോലെ മനസിലുണ്ട്, പ്രിയപ്പെട്ട മോളേ… ഒരിക്കലും തീരാ വേദനയായിപ്പോയല്ലോ…’; ഹൃദയം നുറുങ്ങുന്ന വാക്കുകളാൽ തിക്കോടി സ്വദേശിനി അർക്കജയെ അനുസ്മരിച്ച് അധ്യാപകൻ സുരേഷ്

വേദ കാത്റിൻ ജോർജ് തിക്കോടി: ‘മാഷേ എനിക്ക് മലയാളം ഡിഗ്രി എടുത്തു പഠിക്കണം’ പ്ലസ് ടു ക്ലാസ്സിനിടയിൽ ഒരു പെൺകുട്ടി ഓടി വന്നു പറയുന്ന ചിത്രം സുരേഷ് മാഷിന്റെ മനസ്സിൽ ഇന്നലെയെന്ന പോലെ പതിഞ്ഞു കിടപ്പുണ്ട്. പ്ലസ് ടുവിന് സയൻസ് എടുത്തു പഠിക്കുന്ന വിദ്യാർത്ഥിനിക്ക് മലയാളത്തോട് കമ്പമോ എന്ന് ആദ്യം അത്ഭുതപെട്ടുവെങ്കിലും തന്റെ ഇഷ്ട്ടം പിന്നീടുള്ള