Tag: Train
‘പടക്കങ്ങള്‍ കൂടുതലായി കൊണ്ടുപോകുന്നത് കൊയിലാണ്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക്’; ട്രെയിനില്‍ പടക്കങ്ങള്‍ കൊണ്ടുപോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ, പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ
കോഴിക്കോട്: വിഷു അടുത്തതോടെ ട്രെയിനില്‍ പടക്കങ്ങള്‍ കൊണ്ടുപോകുന്നത് വിലക്കി റെയില്‍വേ. ട്രെയിനില്‍ പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവ കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യം സംബന്ധിച്ച് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും പരിശോധനയും ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്. സാധാരണഗതിയില്‍
റെയില്‍വേയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്രെയിന്‍ യാത്രികര്‍; അക്രമികളെ ഭയക്കാതെ ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്ന് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി എന്‍.കെ.മുരളി
കൊയിലാണ്ടി: ട്രെയിന്‍ യാത്രയ്ക്കിടെ അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയാവുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതത്വത്തിനായി റെയില്‍വേ നടപടിയെടുക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുകയാണ്. ഏറ്റവുമൊടവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന്റെ പശ്ചാത്തലത്തില്‍ നിരവധിപേരാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തുവരുന്നത്. അക്രമികൾക്കോ മാനസിക രോഗികൾക്കോ എപ്പോൾ വേണമെങ്കിലും യാത്രക്കാരെ ആക്രമിക്കാനാവും എന്ന സ്ഥിതിയിലാണ് ഇപ്പോഴത്തെ ട്രെയിൻ യാത്ര എന്ന് ട്രെയിനിലെ സ്ഥിരം യാത്രികനും കൊയിലാണ്ടി
കോരപ്പുഴ പാലത്തിന് മുകളില്‍ ട്രെയിനില്‍ യാത്രക്കാരിയെ പെട്രോളൊഴിച്ച് തീ കൊളുത്തി; അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു, സംഭവം ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍
എലത്തൂര്‍: കോരപ്പുഴ പാലത്തിന് മുകളില്‍ വച്ച് ട്രെയിനില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലാണ് സംഭവം. തീ കൊളുത്തിയ ശേഷം ചങ്ങലവലിച്ച യാത്രക്കാരന്‍ ഇറങ്ങി ഓടിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഏകദേശം 9:20 ഓടെയാണ് സംഭവം. ഡി 1 കോച്ചിലെ സംഭവം.യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് സംഭവം ഉണ്ടാകുന്നത്. അക്രമി യുവതിക്ക് മേല്‍ പെട്രോളൊഴിച്ച് തീ
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മാർച്ച് 31 വരെ നാല് ട്രെയിനുകൾ പൂർണമായും ആറെണ്ണം ഭാഗികമായും റദ്ദാക്കി
വടകര: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. മാര്‍ച്ച് 10 മുതല്‍ 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. പൂര്‍ണമായി റദ്ദാക്കിയവ മാര്‍ച്ച് 26നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു (06018), എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് (06448), 27നുള്ള കണ്ണൂര്‍-തിരുവന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിന്‍
”അടുത്ത സ്റ്റോപ്പില്‍ കാണാം, ഇറങ്ങെടാ, ഇറങ്ങ്..” ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ വാതില്‍ക്കലിരുന്നത് വാക്കേറ്റം, ആനക്കുളത്തെത്തിയപ്പോള്‍ യുവാവിനെ തള്ളിയിട്ടു- തീവണ്ടിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാം
കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ട്രാക്കില്‍ യുവാവിനെ തീവണ്ടിയില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രെയിനില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഇയാളെ സഹയാത്രികന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്നാണ് റെയില്‍വേ പൊലീസിന്റെ കണ്ടെത്തല്‍. ട്രെയിനിന്റെ ഡോറിനരികില്‍ അപകടകരമാംവിധം പ്രതി ഇരിക്കുന്നതും യുവാവ് നില്‍ക്കുന്നതും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അടുത്ത സ്റ്റോപ്പില്‍
ഭക്ഷണപ്രേമികളെ ലക്ഷ്യം വെച്ച് ഐ.ആർ.സി.ടി.സി; ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായി വാട്ട്സാപ്പ് വഴി ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ട്രെയിൻ യാത്രയില്‍ അവസരമൊരുങ്ങുന്നു
കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ ഇഷ്ടഭക്ഷണം ഇനി വാട്സാപിലൂടെയും ഓർഡർ ചെയ്യാം. ഭക്ഷണ പ്രേമികളായ യാത്രികര്‍ക്കായി വ്യത്യസ്തമായ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഐആർസിടിസി. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് സമാനമായ വിധത്തില്‍ ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ ഇതുവഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷണം നിങ്ങളുടെ സീറ്റില്‍ എത്തും. ട്രെയിൻ
സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വ്വം; സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് കൊയിലാണ്ടിയില്‍ യാത്രയയപ്പ് നല്‍കി ട്രെയിന്‍ പാസഞ്ചേഴ്‌സ് കൂട്ടായ്മ
കൊയിലാണ്ടി: ട്രെയിന്‍ പാസഞ്ചേഴ്‌സ് അധ്യാപക കൂട്ടായ്മ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. സത്യന്‍ മാസ്റ്റര്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബാലചന്ദ്രന്‍ മാസ്റ്റര്‍, സിറാജുല്‍ മുനീര്‍ മാസ്റ്റര്‍, രമേശന്‍ മാസ്റ്റര്‍,ശശി മാസ്റ്റര്‍, സത്യന്‍ മാസ്റ്റര്‍ മേപ്പയ്യൂര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍ ശ്രീജന്‍ മാസ്റ്റര്‍, സുധാകരന്‍ മാസ്റ്റര്‍, സുരേഷ് മാസ്റ്റര്‍ എന്നീ അധ്യാപകര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കൊയിലാണ്ടി
” വാ അമ്മാവാ കുറച്ച് കുടിച്ചിട്ട് പോകാം” ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യസേവയും സല്‍ക്കാരവും; കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: ഓടുന്ന ട്രെയിനില്‍ പരസ്യ മദ്യസേവയും മദ്യസല്‍ക്കാരവും നടത്തിയ കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. തൃശൂര്‍ ഭാഗത്തുള്ളവരാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. 16345 നമ്പര്‍ ലോക്മാന്യ തിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് കോഴിക്കോട് എത്തിയപ്പോളാണ് റെയില്‍വേ പൊലീസ് ഇവരെ പിടികൂടിയത്. ട്രെയിനിന്റെ ഏറ്റവും പിറകിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ശുചിമുറി കേന്ദ്രീകരിച്ചായിരുന്നു അഞ്ചംഗ സംഘത്തിന്റെ മദ്യസല്‍ക്കാരം. ‘വാ
പയ്യോളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലേറ്, എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു
പയ്യോളി: റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനിന് നേരെ കല്ലെറിഞ്ഞ രണ്ട് പേര്‍ പിടിയില്‍. ബുധനാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. 12483 നമ്പര്‍ കൊച്ചുവേളി-അമൃത്‌സര്‍ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ എ.സി കോച്ചിന്റെ ചില്ല് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് നൂറ് മീറ്ററോളം ദൂരെ വച്ചാണ് കല്ലേറ്
കളരിപ്പടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ചത് ഇരിങ്ങല്‍ എഫ്.എച്ച്.സിയിലെ താല്‍ക്കാലിക ജീവനക്കാരി
ഇരിങ്ങൽ : ഇരിങ്ങൽ കളരിപ്പടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം തിരുവോത്ത് സുനിലിന്റെ ഭാര്യ എൻ.സനിലയാണ് മരിച്ചത്. നാൽപ്പത്തി മൂന്ന് വയസായിരുന്നു. ഇരിങ്ങൽ എഫ്.എച്ച്.സി യിലെ താൽക്കാലിക ജീവനക്കാരിയാണ് സനില. ഇന്ന് രാവിലെ 8. 35 ഓടെയാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മംഗലാപുരത്തേക്ക് പോയ ഇന്റർ