Tag: thikkodi
തിക്കോടിയില്‍ എന്‍.സി.പി നേതാവ് നാണു അപകടത്തില്‍പ്പെട്ടത് അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ; സംസ്‌കാരം ഇന്ന് രാത്രിയോടെ
തിക്കോടി: എന്‍.സി.പി നേതാവ് തിക്കോടി പാലൂര്‍ കാട്ടുവയലില്‍ നാണു അപകടത്തില്‍പ്പെട്ടത് അടിപ്പാത കര്‍മസമിതി യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ. ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന നാണുവിനെ വടകര ഭാഗത്തുനിന്നും വന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നാണുവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്‍.സി.പി മണ്ഡലം വൈസ്
തിക്കോടിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റ് മരിച്ചു
തിക്കോടി: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എന്‍.സി.പി നേതാവ് മരിച്ചു. എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില്‍ കെ.വി.നാണു ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തിക്കോടി അടിപ്പാതാ കര്‍മ്മസമിതിയുടെ യോഗം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്നു നാണു. തിക്കോടി ടൗണില്‍ വച്ച്
സാന്ത്വന ചികിത്സ രംഗത്ത് പുതിയ കാല്‍വെപ്പ്; തിക്കോടി പുതിയ കുളങ്ങര ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് തുറന്നു
തിക്കോടി: പുതിയ കുളങ്ങര ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പുതിയ കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഡോ. സദാനന്ദന്‍ എം.ഡി ഉദ്ഘാടനം ചെയ്തു. ബാബു കറുവന്റകണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ രവീന്ദ്രന്‍ അക്കംവീട്ടില്‍ അധ്യക്ഷത വഹിച്ചു. റസാഖ് വല്ലത്തില്‍, സദാനന്ദന്‍.ടി.കെ, ചന്ദ്രമോഹന്‍.കെ.പി, രവീന്ദ്രന്‍ കളത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചന്ദ്രന്‍ എ.വി നന്ദി പ്രകാശിപ്പിച്ചു. സാന്ത്വന ചികിത്സ
തൃക്കോട്ടൂർ പെരുമയുടെ കഥാകാരന്റെ ഓർമ്മകളിൽ തിക്കോടി; എഴുത്തുകാരൻ യു.എ.ഖാദറിനെ അനുസ്മരിച്ച് നാട്
തിക്കോടി: ബർമയിൽ ജനിച്ച് മലയാളത്തിന്റെ ഹൃദയ സ്പന്ദനമായി മാറിയ യു.എ.ഖാദറിന്റെ ഓർമ്മകൾ ജ്വലിപ്പിച്ചു കൊണ്ട് നാടും നാട്ടു സദസ്സും തിക്കോടിയിലെ ‘സീതീസ്’ ഭവനത്തിൽ ഒത്തുകൂടി. സീതീസ് ഭവനത്തിലേക്കുള്ള യു.എ.ഖാദർ നാമകരണം ചെയ്ത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വി.കെ.അബ്ദുൽ മജീദ് അധ്യക്ഷനായി. ആർ.വിശ്വൻ, കെ.പി.ഷക്കീല, സന്തോഷ് തിക്കോടി, രാജീവൻ കെ.വി, രാജേഷ്
കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോടിക്കല്‍ സ്വദേശിയായ പത്തൊന്‍പതുകാരന്‍ മരിച്ചു
തിക്കോടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിക്കോടി കോടിക്കല്‍ സ്വദേശി അന്‍വര്‍ സാദിഖ് ആണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. ശനിയാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. അന്‍വര്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അന്‍വര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്‍വര്‍ മരണത്തിന് കീഴടങ്ങിയത്. കോടിക്കല്‍ അനസ് തങ്ങളുടെയും
ഒരു ദിവസത്തെ താമസത്തിന് മാത്രം 30,000 രൂപ, ഉപയോഗിക്കുന്നത് വിലയേറിയ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ മാത്രം; കമ്പനി എം.ഡി എന്ന പേരില്‍ ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍
തൃശൂര്‍: ജ്വല്ലറികളില്‍ തട്ടിപ്പ് നടത്തിയ തിക്കോടി സ്വദേശി അറസ്റ്റില്‍. തിക്കോടി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ (28) ആണ് തൃശൂര്‍ സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്. പുതിയ തട്ടിപ്പിന് ശ്രമിക്കവെ കോഴിക്കോട്ടെ ആഡംബര ഹോട്ടലില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പൊലീസ് പറഞ്ഞു. പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച്
മണ്ണിരകളെ കാലമെടുത്ത് പോയെങ്കിലും ചൂണ്ടയിടുന്നവര്‍ ഇപ്പോഴുമുണ്ട്; പ്ലാവില കുമ്പിളിലെ കഞ്ഞികുടിക്കും നേരങ്ങൾ..ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ നൊസ്റ്റാള്‍ജിയ പങ്കുവെക്കുന്നു ഷഹനാസ് തിക്കോടി
ഷഹനാസ് തിക്കോടി തിക്കോടിയിലെ വീട്ടില്‍ നിന്നും അല്‍പ്പം കിഴക്കോട്ടു പോയാല്‍ എത്തുന്ന പ്രകൃതിരമണീയമായ ഒരിടമുണ്ട്. ‘ചാക്കര’ എന്ന് പറയും. പച്ചപ്പും പാടവും കൊണ്ട് മനസിനെ കുളിര്‍പ്പിക്കുന്നിടം. പ്രവാസത്തിന്റെ ഇടവേളയില്‍ ഒരു ദിനം അവിടെയെത്തി എടുത്ത ചിത്രമാണിത്. മീന്‍പിടുത്തതില്‍ വൈദഗ്ധ്യം നേടിയ ഒരാളെ അവിടെ കണ്ടു. ചൂണ്ടയെറിഞ്ഞ് മീന്‍പിടിക്കുക എന്നത് ഒരു അദ്ഭുതവിദ്യയായി കരുതുന്ന ഒരാളാണ്
ബസിടിച്ച് തിക്കോടി സ്വദേശിക്ക് പരിക്കേറ്റ സംഭവം; ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി വിധി
വടകര: ബൈക്ക് യാത്രക്കാരന് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കേസില്‍ ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര എം.എ.സി.ടി വിധി. തിക്കോടി ചിങ്ങപുരം തയ്യില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ ദിനേശന് പരിക്കേറ്റ കേസിലാണ് വിധി. 77,33,460 രൂപയും 13,92,022 രൂപ പലിശയും 4,64,007 കോടതി ചെലവും നല്‍കാനാണ് വടകര എം.എ.സി.ടി. കോടതി ജഡ്ജി കെ.രാമകൃഷ്ണന്‍ വിധിച്ചത്. ന്യൂ
ഖത്തറിലെ ലോകകപ്പ് ഉത്സവത്തില്‍ നിന്ന് തിക്കോടിയിലെ നാടന്‍ ഉത്സവത്തിലേക്ക്; സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു
ഷഹനാസ് തിക്കോടി ഖത്തര്‍ ഉത്സവ ലഹരിയിലാണ്, ഖത്തറില്‍ ആഘോഷരാവ്, ഫുട്‌ബോള്‍ ഉത്സവം എന്നിങ്ങനെ തലക്കെട്ടുകള്‍ ഈ ദിവസങ്ങളില്‍ നിരവധി കണ്ടിട്ടുണ്ട്. നാട്ടിലിരുന്ന് ഖത്തറിലെ ഉത്സവത്തെക്കുറിച്ചും ഖത്തറിലിരുന്ന് തന്നെ കളി ആഘോഷത്തെക്കുറിച്ചും എഴുത്തുകളുടെ ബഹളമാണ്. എന്നാപ്പിന്നെ ഇതൊക്കെ വിട്ട് നാട്ടിലെ ഉത്സവത്തെക്കുറിച്ച് തന്നെ അങ്ങ് എഴുതാമെന്ന് കരുതി, നമ്മുടെ ഉത്സവങ്ങളിലേക്കും അത്രതന്നെ ദിവസങ്ങളല്ലേ ബാക്കിയുള്ളൂ… ഒരു ചെറിയ
പള്ളിക്കരയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
തിക്കോടി: പള്ളിക്കരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പൊന്നാരിപ്പാലം മുയാര്‍കണ്ടി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നിരുന്നു. ക്ഷേത്ര കവാടത്തിന് സമീപമുള്ള ഭണ്ഡാരമാണ് ശനിയാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.