Tag: Temple
അതിമധുരം ഈ സൗഹൃദം; കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ ദാഹമകറ്റിയും ലഡു വിതരണം ചെയ്തും ജുമാഅത്ത് പള്ളി കമ്മിറ്റി
മേപ്പയ്യൂർ: മത സൗഹാര്‍ദ്ദത്തിന്റെ മാതൃകാ സന്ദേശം പൊതു സമൂഹത്തിന് മുമ്പാകെ സമര്‍പ്പിച്ചുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഘോഷയാത്രയില്‍ മധുരം നല്കി പള്ളിക്കമ്മറ്റി. കീഴ്പയ്യൂര്‍ അയ്യപ്പ ക്ഷേത്രം പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് കീഴ്പയ്യൂര്‍ ജുമാഅത്ത് പള്ളിയ്ക്ക് സമീപം വച്ച് ലഡുവും പാനീയവും നല്‍കികൊണ്ട് മതസൗഹാര്‍ദ്ദം പങ്കുവെച്ചത്. മഹല്ല് കമ്മിറ്റി ഭാരവാഹികളായ എം പക്രന് ഹാജി,
ഭക്തിസാന്ദ്രമായി പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും; കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രമഹോത്സവത്തിന് തുടക്കമായി
കൊയിലാണ്ടി: കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രോത്സവം തുടങ്ങി. വെള്ളിയാഴ്ച പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും നടന്നു. തന്ത്രി കുബേരന് നമ്പൂതിരിപ്പാട് നേതൃത്വം നല്കി. ശനിയാഴ്ച എടമന ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമ ജപം നടക്കും. ഏപ്രില്‍ 24ന് മെഗാ തിരുവാതിരക്കളി, ഗോകുലം നൃത്ത വിദ്യാലയത്തിന്റെ നടനരാവ് എന്നിവയുണ്ടായിരിക്കും. 25ന് സഹസ്രദീപ സമര്‍പ്പണം, 26 -ന്
കുറുവങ്ങാട് ചെട്ട്യാര്‍തൊടി ശ്രീ മുത്തപ്പന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി-തിറ മഹോത്സവും പ്രതിഷ്ഠാദിന ആഘോഷവും; കൊടിയേറ്റം മാര്‍ച്ച് 19ന്
കൊയിലാണ്ടി: കുറുവങ്ങാട് ചെട്ട്യാര്‍തൊടി ശ്രീ മുത്തപ്പന്‍കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി-തിറ മഹോത്സവവും പ്രതിഷ്ഠാദിന ആഘോഷവും മാര്‍ച്ച് പതിനെട്ട് മുതല്‍ 22 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. മാര്‍ച്ച് പതിനെട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പാട് ഇല്ലം സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാദിന പൂജ നടക്കും. അന്നേദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ അന്നദാനമുണ്ടായിരിക്കും. കലവറ നിറയ്ക്കലിനും ദീപാരാധനയ്ക്കും ശേഷം
ജാതിമത വേർതിരിവുകൾക്ക് ഈ നാട്ടിൽ സ്ഥാനമില്ല; കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് അകമഴിഞ്ഞ പിന്തുണയുമായി കുറുവങ്ങാട് ജുമാ മസ്ജിദ് ഭാരവാഹികളെത്തി
കൊയിലാണ്ടി: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ മനുഷ്യരെ വേർതിരിക്കുന്ന കാലത്ത് മതേതരത്വത്തിന്റെ സന്ദേശമുയർത്തി ഒരു പള്ളിയും അമ്പലവും. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാ പിന്തുണയുമായി കുറുവങ്ങാട് ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ഊഷ്മളമായ സ്വീകരണമാണ് പള്ളി ഭാരവാഹികൾക്ക് ക്ഷേത്രത്തിൽ ലഭിച്ചത്. ഇന്നും നാളെയും മറ്റന്നാളുമായാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം നടക്കുന്നത്. ഈ ഉത്സവം നാടിന്റെ ഉത്സവമാണെന്ന്
”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം
മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന് അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ
കലാപരിപാടികളും ഗുരുതിയും തിറകളും; മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര തിറമഹോത്സവം കൊടിയേറി
കൊയിലാണ്ടി: മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവന്യപ്പുഴമുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരന് നമ്പൂതിരിപ്പാടിന്റെയും, മേല്‍ശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം. രാത്രി പ്രാദേശിക കലാകാരന്മാര് അവതരിപ്പിച്ച നൃത്ത, നൃത്ത്യങ്ങള്‍, വില്‍പ്പാട്ട് തുടങ്ങിയവയും ഉണ്ടായിരുന്നു. ഇന്ന് ഫിബ്രവരി മൂന്നിന് അന്നദാനം, വൈകീട്ട് 4ന് ഗുളികന് ഗുരുതി, അഞ്ച് മണിക്ക്
പറേച്ചാല്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് ഇത്തവണ മെഗാ കാര്‍ണിവല്‍; ആഘോഷം തുടങ്ങുന്നത് ജനുവരി 28ന്
കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രമഹോല്‍സവം ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെ നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇത്തവണ മെഗാ കാര്‍ണിവല്‍ ഒരുക്കിയിട്ടുണ്ട്. പറേച്ചാല്‍ ഫെസ്റ്റ് എന്ന പേരിലാണ് മെഗാ കാര്‍ണിവല്‍ ഒരുക്കിയത്. ഉത്സവത്തോടനുബന്ധിച്ച് ജനുവരി 28ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, നടേരി അക്ഷര വായനശാല എന്നിവയുടെ സഹകരണത്തോടെ മെഡിക്കല്‍
വില്ല് എഴുന്നള്ളിപ്പ് മഹോത്സവത്തിന് ഒരുങ്ങി പൂക്കാട് കുഞ്ഞിക്കുളങ്ങര തെരുവഹാഗണപതി ക്ഷേത്രം; ശുദ്ധികലശത്തോടെ കൊടിയേറ്റം
കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തില്‍ വില്ല് എഴുന്നള്ളിപ്പ് മഹോത്സവത്തിന് തിങ്കളാഴ്ച ശുദ്ധികലശത്തോടെ കൊടിയേറി. മേല്‍ശാന്തി നീലേശ്വരം പെരിമന ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തിരുവങ്ങൂര്‍ ശ്രീപാര്‍ത്ഥസാരഥി ഭജന്മണ്ഡലിയുടെ ഭക്തിഗാനസന്ധ്യയും ക്ഷേത്ര വാദ്യസംഘത്തിന്റെ തായമ്പകയും കൊടിയേറ്റത്തിന്റെ ഭാഗമായി നടന്നു. ഉത്സവത്തിന്റെ ഭാഗമായി 17 ന് കലാമണ്ഡലം സജിത് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 18 ന് പൂക്കാട്
കൊയിലാണ്ടിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണംമോഷ്ടിച്ചു; സമീപത്തെ വീട്ടിലും വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷ്ടിക്കാന്‍ ശ്രമം
കൊയിലാണ്ടി: കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ വീട്ടിനുള്ളിലും മോഷ്ടാവ് കയറി. ക്ഷേത്രത്തിനു പിറകില്‍ പൂളക്കണ്ടി രാധാകൃഷ്ണന്റെ വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി അലമാര തകര്‍ത്തിട്ടുണ്ട്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഇവിടെ നിന്നും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. കൊയിലാണ്ടി പോലീസ് എത്തി പരിശോധന നടത്തി
കൊങ്ങന്നൂരമ്മയുടെ തിടമ്പേറ്റി ഗജവീരനെ എഴുന്നള്ളിക്കും, അകമ്പടിയായി ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്മാരും; കൊങ്ങന്നൂര് ഭഗവതീക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന്
നന്തിബസാര്‍: കൊങ്ങന്നൂര് ഭഗവതീക്ഷേത്രത്തിലെ പള്ളിവേട്ട ഇന്ന്. ഇളനീര്‍ക്കുലവരവ്, കാഴ്ചശീവേലി, ദീപാരാധന, നാദസ്വരം, സന്ധ്യാവിളക്ക്, ഗ്രാമബലി, പുറക്കാടേക്കുള്ള എഴുന്നള്ളിപ്പ്, എഴുന്നള്ളത്ത് തിരിച്ചുവന്ന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ പ്രമാണത്തില്‍ വാദ്യകലാകാരന്മാരായ കലാമണ്ഡലം ശിവദാസന്‍ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വെളിയന്നൂര്‍ സത്യന് മാരാര്‍, മുചുകുന്ന് ശശി മാരാര്‍, സദനം സുരേഷ് മാരാര്‍, പാലക്കാട് രാജുകുമാരന്, കാഞ്ഞിലശ്ശേരി അരവിന്ദന് എന്നിവര്‍