Tag: school kalolsavam

Total 31 Posts

വീറുംവാശിയും നിറഞ്ഞ് ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരം; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാമതെത്തി കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കണ്ടറി

പേരാമ്പ്ര: വീറും വാശിയും ഒട്ടും ചോരാതെ ഒന്നിനൊന്ന് മികവോടെ ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരം. അപ്പീലില്‍ എത്തിയവര്‍ ഉള്‍പ്പെടെ 19 ടീമുകള്‍ അണിനിരന്ന മത്സരത്തില്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തലമത്സരത്തിന് യോഗ്യത നേടി. സംസ്ഥാന തല മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വീറും വാശിയും നിറഞ്ഞതായിരുന്നു മത്സരമെന്ന് വിധികര്‍ത്താവ്

ഹൈസ്‌കൂള്‍ വിഭാഗം അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനം നേടി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ലക്ഷ്മി നമ്പ്യാര്‍

കൊയിലാണ്ടി: ഹൈസ്‌കൂള്‍ വിഭാഗം അക്ഷരശ്ലോക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ലക്ഷ്മി നമ്പ്യാര്‍. ഉള്ള്യേരി കുന്നത്തറ സ്വദേശിനിയാണ്. നിരവധി അക്ഷരശ്ലോക മത്സരങ്ങളില്‍ പങ്കെടുത്ത പരിചയമുണ്ടെങ്കിലും ആദ്യമായാണ് ലക്ഷ്മി സ്‌കൂള്‍ കലോത്സവ അക്ഷരശ്ലോക മത്സരത്തില്‍ പങ്കെടുക്കുന്നതും വിജയം നേടുന്നതും. പന്തലായനി ജി.എച്ച്.എസ്.എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അനീഷ്, ജ്യോത്സ്‌ന ദമ്പതികളുടെ മകളാണ്.    

ജില്ലാ കലോത്സവം: സംസ്‌കൃതം ഗദ്യപാരായണത്തില്‍ ഒന്നാം സ്ഥാനമടക്കം മിന്നുംവിജയവുമായി ആവള യു.പി സ്‌കൂളിലെ ശൃംഗ ഷൈജു

പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മിന്നും വിജയവുമായി ആവള യു.പി സ്‌കൂളിലെ ശൃംഗ ഷൈജു. സംസ്‌കൃതം ഗദ്യപാരായണത്തില്‍ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും സംസ്‌കൃതം പ്രശ്‌നോത്തരിയിലും ഹിന്ദി കഥാരചനയിലും രണ്ടാം സ്ഥാനവും സംസ്‌കൃതം കഥാരചനയില്‍ എ ഗ്രേഡും കരസ്ഥമാക്കി. ആവള യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. വേളം പള്ളിയത്ത് പൊന്നണ ഷൈജുവിന്റെയും

‘ഉട്ട്യോപ്യന്‍ സര്‍ക്കസിലൂടെ’ വികസന കാഴ്ചപ്പാട് പങ്കുവെച്ചു; ഇംഗ്ലീഷ് സ്‌കിറ്റില്‍ ഒന്നാം സ്ഥാനം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് സ്‌കിറ്റില്‍ ഒന്നാം സ്ഥാനം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ‘ഉട്ട്യോപ്യന്‍ സര്‍ക്കസ്’ എന്ന സ്‌കിറ്റാണ് തിരുവങ്ങൂര്‍ സ്‌കൂള്‍ ടീം അവതരിപ്പിച്ചത്. ഗ്യാന്‍ജിത്ത് ജി.ദാസ്, മീനാക്ഷി അനില്‍, സ്‌നിഗ്ധ സുരേന്ദ്രന്‍, ഹാദിയ ബഷീര്‍, സൈനബ ഷെസ ജിഫ്രി, മിത്രാവിന്ദ, അവനിന്ദ കെ.എസ്, ദേവിക

ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ മത്സരത്തില്‍ ഒന്നാം സ്ഥാനംനേടി പന്തലായനി സ്വദേശിനി ദിയ.എസ്.എസ്

കൊയിലാണ്ടി: റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം വയലില്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി പന്തലായനി സ്വദേശിനി ദിയ എസ്.എസ്. പന്തലായനി ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞതവണ കര്‍ണാടക സംഗീതത്തില്‍ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്തെങ്കിലും ആദ്യമായാണ് ദിയ വയലിനില്‍ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടുന്നത്. കോഴിക്കോട് സ്വദേശിയായ വിവേക്

ആസ്വാദകരുടെ ഖല്‍ബും കട്ട് സത്യം വിളിച്ചു പറഞ്ഞ കള്ളന്‍ കുമരു; തുടര്‍ച്ചയായി എട്ടാംതവണയും ഹയര്‍ സെക്കണ്ടറി നാടക മത്സരത്തില്‍ ഒന്നാമതെത്തി കോക്കല്ലൂര്‍ സ്‌കൂള്‍

പേരാമ്പ്ര: കോഴിക്കോട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം നാടക മത്സരത്തില്‍ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് അര്‍ഹത നേടി. ‘കുമരു” എന്ന നാടകമാണ് ഇവര്‍ അവതരിപ്പിച്ചത്. പ്രശസ്ത തിയേറ്റര്‍ നാടക പ്രവര്‍ത്തകനായ എമില്‍ മാധവിയുടെ 2021 ല്‍ കേരള സാഹിത്യ

സബര്‍മതിയില്‍ ആസ്വാദകര്‍ ഒഴുകിയെത്തി, സംഘനൃത്തം കാണാന്‍ തിരക്കോട് തിരക്ക്

പേരാമ്പ്ര: കലോത്സവത്തിന്റെ ഗ്ലാമര്‍ ഇനമായ സംഘനൃത്തം കാണാന്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദി ഒന്ന് സബര്‍മതിയില്‍ വന്‍തിരക്ക്. രാവിലെ മുതല്‍ നിറഞ്ഞ സദസ്സിലാണ് സംഘനൃത്തം അരങ്ങേറിയത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ സംഘനൃത്തമാണ് നടന്നത്. കനത്ത വെയിലും ഗ്രൗണ്ടിലെ പൊടിയുമെല്ലാം ശല്യമായുണ്ടെങ്കിലും സംഘനൃത്തം കാണാനുള്ള താല്‍പര്യത്തെ ഇതൊന്നും ബാധിച്ചില്ല. വേദിയ്ക്കരികില്‍ ആയിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നാളെ അവധി

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ ഏഴ് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ അറിയിച്ചു. വി.എച്ച്.എസ്.സി, ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡറക്ടറും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചിട്ടുണ്ട്. പകരം അടുത്ത ഒരു അവധി ദിവസം പ്രവൃത്തിദിനമായി ക്രമീകരിക്കും.

ചിത്രരചനയില്‍ ഹാട്രിക് വിജയവുaമായി ജി.എച്ച്.എസ്.എസ് പന്തലായനിയിലെ ദേവിക

പേരാമ്പ്ര: ജില്ലാ കലോത്സവം ചിത്രരചനാ മത്സരങ്ങളില്‍ മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി പന്തലായനി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.ദേവിക. ചിത്രരചന പെന്‍സില്‍, ജലച്ചായം, എണ്ണച്ചായം എന്നീ ഇനങ്ങളിലാണ് ദേവിക സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയത്. പ്രവൃത്തിപരിചയമേളയില്‍ ഫാബ്രിക് പെയിന്റിംഗ് മത്സരത്തിലും ദേവിക സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവം ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍

നാവിന് വഴങ്ങില്ലെന്ന് പേടിച്ച സംസ്‌കൃതത്തെ വരുതിയിലാക്കി; കൊല്ലം യു.പി സ്‌കൂളിലെ സ്വസ്തിക്കിന് സംസ്‌കൃതം ഗാനാലാപനത്തില്‍ഒന്നാം സ്ഥാനം

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം സംസ്‌കൃതം ഗാനാലാപനത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും  കരസ്ഥമാക്കി സ്വസ്തിക്ക് ജിനേഷ്‌. സംസ്‌കൃതം വഴങ്ങില്ലെന്ന ചിന്ത കാരണം സംസ്‌കൃത ഗാനം പാടാന്‍ സ്വസ്തികിന് താല്‍പര്യമില്ലായിരുന്നു. സംസ്‌കൃതം അധ്യാപികയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. മത്സരങ്ങളില്‍ സമ്മാനം ലഭിച്ചു തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി. സുസ്മിത ടീച്ചറാണ് സ്വസ്തികിനെ