നാവിന് വഴങ്ങില്ലെന്ന് പേടിച്ച സംസ്‌കൃതത്തെ വരുതിയിലാക്കി; കൊല്ലം യു.പി സ്‌കൂളിലെ സ്വസ്തിക്കിന് സംസ്‌കൃതം ഗാനാലാപനത്തില്‍ഒന്നാം സ്ഥാനം


കൊയിലാണ്ടി: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം സംസ്‌കൃതം ഗാനാലാപനത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും  കരസ്ഥമാക്കി സ്വസ്തിക്ക് ജിനേഷ്‌.

സംസ്‌കൃതം വഴങ്ങില്ലെന്ന ചിന്ത കാരണം സംസ്‌കൃത ഗാനം പാടാന്‍ സ്വസ്തികിന് താല്‍പര്യമില്ലായിരുന്നു. സംസ്‌കൃതം അധ്യാപികയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. മത്സരങ്ങളില്‍ സമ്മാനം ലഭിച്ചു തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി. സുസ്മിത ടീച്ചറാണ് സ്വസ്തികിനെ പാട്ടു പഠിപ്പിച്ചത്.

കൊല്ലം ആനക്കുളത്ത് താമസിക്കുന്ന ജിനേഷിന്റെ സജിലയുടെയും മകനാണ് സ്വസ്തിക്. കൊല്ലം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛനും അമ്മയും സഹോദരി സ്വരലയയുമെല്ലാം പാട്ടുകാരാണ്. കാവുംവട്ടം വാസുദേവന്‍ മാഷുടെ കീഴില്‍ സ്വസ്തിക് ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നുണ്ട്.